ക​ണ്ണ​ങ്ക​ര കാ​യ​ലോ​ര ഗ്രാ​മം അ​ഭി​മാ​ന​നി​റ​വി​ൽ
Saturday, January 23, 2021 1:03 AM IST
മു​​​​ഹ​​​​മ്മ: ത​​​​ണ്ണീ​​​​ർ​​​​മു​​​​ക്കം പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ലെ ക​​​​ണ്ണ​​​​ങ്ക​​​​ര എ​​​​ന്ന കാ​​​​യ​​​​ലോ​​​​ര ഗ്രാ​​​​മം അ​​​​ഭി​​​​മാ​​​​ന​​​​നി​​​​റ​​​​വി​​​​ലാ​​​​ണ്. അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ നാ​​​​ഷ​​​​ണ​​​​ൽ സെ​​​​ക്യൂ​​​​രി​​​​റ്റി കൗ​​​​ണ്‍​സി​​​​ലി​​​​ലേ​​​​ക്ക് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ ​​​​ബൈ​​​​ഡ​​​​ൻ നി​​​​യ​​​​മി​​​​ച്ച ശാ​​​​ന്തി​​​​ ക​​​​ള​​​​ത്തി​​​​ലി​​​​ന്‍റെ വേ​​​​രു​​​​ക​​​​ൾ ഈ ​​​​ഗ്രാ​​​​മ​​​​ത്തി​​​​ലാ​​​​ണ്. ക​​​​ണ്ണ​​​​ങ്ക​​​​ര ക​​​​ള​​​​ത്തി​​​​ൽ കു​​​​ടും​​​​ബാം​​​​ഗ​​​​മാ​​​​യ പ​​​​രേ​​​​ത​​​​നാ​​​​യ ജയിം​​​​സി​​​​ന്‍റെ​​​​യും ലൂ​​​​സി​​​​യ​​​​യു​​​​ടെ​​​​യും മ​​​​ക​​​​ളാ​​​​ണ് ശാ​​​​ന്തി ക​​​​ള​​​​ത്തി​​​​ൽ .

ഡി​​​​ഗ്രി ക​​​​ഴി​​​​ഞ്ഞ് അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലേ​​​​ക്ക് ചേ​​​​ക്കേ​​​​റി​​​​യ ജയിം​​​​സ് കലി​​​​ഫോ​​​​ർ​​​​ണി​​​​യ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യി​​​​ൽ പ്ര​​​​ഫ​​​​സ​​​​ർ ആ​​​​യി​​​​രി​​​​ക്കു​​​​ന്പോ​​​​ഴാ​​​​ണ് അ​​​​വി​​​​ടെത്ത​​​​ന്നെ അ​​​​ധ്യാ​​​​പി​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന ലൂ​​​​സി​​​​യ​​​​യെ വി​​​​വാ​​​​ഹം ചെ​​​​യ്യു​​​​ന്ന​​​​ത്. മ​​​​ല​​​​യാ​​​​ണ്മ​​​​യു​​​​ടെ സു​​​​ഗ​​​​ന്ധം മ​​​​ന​​​​സി​​​​ൽ സൂ​​​​ക്ഷി​​​​ച്ചി​​​​രു​​​​ന്ന ആ​​​​ളാ​​​​യി​​​​രു​​​​ന്ന​​​​തി​​​​നാ​​​​ൽ മ​​​​ക്ക​​​​ൾ​​​​ക്ക് കേ​​​​ര​​​​ള​​​​ത്ത​​​​നി​​​​മ​​​​യു​​​​ള്ള പേ​​​​രു​​​​ക​​​​ളാ​​​​ണ് ജ​​​​യിം​​​​സ് ന​​ല്കി​​യ​​ത്. മ​​​​ക്ക​​​​ൾ​​​​ക്ക് ക​​​​ള​​​​ത്തി​​​​ൽ എ​​​​ന്ന വീ​​​​ട്ടു പേ​​​​ര് ചേ​​​​ർ​​​​ത്ത് ശാ​​​​ന്തി ക​​​​ള​​​​ത്തി​​​​ൽ, ജ​​​​യ​​​​ൻ ക​​​​ള​​​​ത്തി​​​​ൽ എ​​​​ന്ന് പേ​​​​രി​​​​ട്ടു. ശാ​​​​ന്തി ക​​​​ള​​​​ത്തി​​​​ൽ ചെ​​​​റു​​​​പ്പ​​​​ത്തി​​​​ൽ ക​​​​ണ്ണ​​​​ങ്ക​​​​ര​​​​യി​​​​ൽ വ​​​​ന്നു പോ​​​​യ​​​​താ​​​​യു​​​​ള്ള ഓ​​​​ർ​​​​മ മാ​​​​ത്ര​​​​മാ​​​​ണ് ജ​​​​യിം​​​​സി​​​​ന്‍റെ സ​​​​ഹോ​​​​ദ​​​​ര​​​​ൻ മാ​​​​ത്യൂ​​​​സി​​​​നും ഭാ​​​​ര്യ ക​​​​ത്രീ​​​​ന​​​​യ്ക്കു​​​​മു​​​​ള്ള​​​​ത്. ഫോ​​​​ണി​​​​ൽ വി​​​​ളി​​​​ച്ച് നാ​​​​ട്ടി​​​​ലെ വി​​​​ശേ​​​​ഷ​​​​ങ്ങ​​​​ൾ തി​​​​ര​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ൽ ക​​​​ണ്ണ​​​​ങ്ക​​​​ര ഗ്രാ​​​​മ​​​​ത്തെ കു​​​​റി​​​​ച്ചും അ​​​​ല​​​​പ്പു​​​​ഴ​​​​യെ കു​​​​റി​​​​ച്ചും ശാ​​​​ന്തി ക​​​​ള​​​​ത്തി​​​​ലി​​​​ന് വ്യ​​​​ക്ത​​​​മാ​​​​യ അ​​​​റി​​​​വു​​​​ക​​​​ൾ ഉ​​​​ണ്ടെന്ന് ​​​​മാ​​​​ത്യു​​​​സ് പ​​​​റ​​​​യു​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.