വാ​ള​യാ​ർ കേ​സ് ഇനി നി​ശാ​ന്തി​നി​ അന്വേ​ഷിക്കും
വാ​ള​യാ​ർ കേ​സ് ഇനി നി​ശാ​ന്തി​നി​  അന്വേ​ഷിക്കും
Wednesday, January 20, 2021 1:00 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വാ​​​ള​​​യാ​​​ർ കേ​​​സി​​​ന്‍റെ തു​​​ട​​​ര​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് റെ​​​യി​​​ൽ​​​വേ എ​​​സ് പി ​​​ആ​​​ർ. നി​​​ശാ​​​ന്തി​​​നി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പ്ര​​​ത്യേ​​​ക സം​​​ഘ​​​ത്തി​​​ന് രൂ​​​പം ന​​​ൽ​​​കി.

പാ​​​ല​​​ക്കാ​​​ട് ക്രൈം​​​ബ്രാ​​​ഞ്ച് എ​​​സ് പി ​​​എ.​​​എ​​​സ്. രാ​​​ജു, കോ​​​ഴി​​​ക്കോ​​​ട് ഡെ​​​പ്യൂ​​​ട്ടി ക​​​മ്മീ​​​ഷ​​​ണ​​​ർ എം.​​​ ഹേ​​​മ​​​ല​​​ത എ​​​ന്നി​​​വ​​​ർ അം​​​ഗ​​​ങ്ങ​​​ളാ​​​ണ്. ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ൽ കൂ​​​ടു​​​ത​​​ൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ സം​​​ഘ​​​ത്തി​​​ൽ ചേ​​​ർ​​​ക്കു​​​ന്ന​​​തി​​​ന് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക​​​നാ​​​ഥ് ബെ​​​ഹ്റ അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട് .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.