മ​ക​നെ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സ്: ജാ​മ്യ ഹ​ര്‍​ജി​യി​ല്‍ വി​ശ​ദീ​ക​ര​ണം തേ​ടി
Tuesday, January 19, 2021 12:08 AM IST
കൊ​​​ച്ചി: ക​​​ട​​​യ്ക്കാ​​​വൂ​​​രി​​​ല്‍ 13 വ​​​യ​​​സു​​​ള്ള മ​​​ക​​​നെ ലൈം​​​ഗി​​​ക​​​മാ​​​യി പീ​​​ഡി​​​പ്പി​​​ച്ചെ​​​ന്ന കേ​​​സി​​​ല്‍ അ​​​റ​​​സ്റ്റി​​​ലാ​​​യ അ​​​മ്മ​​​യു​​​ടെ ജാ​​​മ്യ ഹ​​​ര്‍​ജി​​​യി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി സ​​​ര്‍​ക്കാ​​​രി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി. കു​​​ട്ടി​​​യെ 10 വ​​​യ​​​സു മു​​​ത​​​ല്‍ 2019 ഡി​​​സം​​​ബ​​​ര്‍ 10 വ​​​രെ അ​​​മ്മ ലൈം​​​ഗി​​​ക​​​മാ​​​യി പീ​​​ഡി​​​പ്പി​​​ച്ചു എ​​​ന്നാ​​​ണ് പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍ കേ​​​സ്.

ക​​​ഴി​​​ഞ്ഞ ഡി​​​സം​​​ബ​​​ര്‍ 28നാ​​​ണ് അ​​​മ്മ​​​യെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. എ​​​ന്നാ​​​ല്‍ മ​​​ക​​​നെ പീ​​​ഡി​​​പ്പി​​​ച്ചെ​​​ന്ന കേ​​​സ് ഭ​​​ര്‍​ത്താ​​​വ് കെ​​​ട്ടി​​​ച്ച​​​മ​​​ച്ച​​​താ​​​ണെ​​​ന്ന് ഹ​​​ര്‍​ജി​​​ക്കാ​​​രി പ​​​റ​​​യു​​​ന്നു. ഭ​​​ര്‍​ത്താ​​​വ് മ​​​റ്റൊ​​​രു സ്ത്രീ​​​യെ വി​​​വാ​​​ഹം ക​​​ഴി​​​ച്ചു വീ​​​ട്ടി​​​ല്‍ കൊ​​​ണ്ടു​​​വ​​​ന്നു താ​​​മ​​​സി​​​പ്പി​​​ച്ചു. തു​​​ട​​​ര്‍​ന്ന് മൂ​​​ന്നു മ​​​ക്ക​​​ളെ​​​യും കൂ​​​ട്ടി ഹ​​​ര്‍​ജി​​​ക്കാ​​​രി​ ത​​​ന്‍റെ വീ​​​ട്ടി​​​ലേ​​​ക്ക് പോ​​​യെ​​​ന്നും ഹ​​​ര്‍​ജി​​​യി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.


മ​​​ക്ക​​​ളു​​​ടെ സം​​​ര​​​ക്ഷ​​​ണ​​​ച്ചു​​​മ​​​ത​​​ല നി​​​യ​​​മ​​​പ​​​ര​​​മാ​​​യി ല​​​ഭി​​​ക്കാ​​​നും ഭ​​​ര്‍​ത്താ​​​വി​​​ല്‍ നി​​​ന്നു ജീ​​​വി​​​ത​​​ച്ചെ​​​ല​​​വ് കി​​​ട്ടാ​​​നും കേ​​​സ് ന​​​ല്‍​കി. മൂ​​​ന്നാ​​​ഴ്ച ക​​​ഴി​​​ഞ്ഞ് ഭ​​​ര്‍​ത്താ​​​വ് ത​​​ന്‍റെ സ​​​മ്മ​​​ത​​​മി​​​ല്ലാ​​​തെ കു​​​ട്ടി​​​ക​​​ളെ കൂ​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യെ​​​ന്നും പി​​​ന്നീ​​​ടാ​​​ണ് 13 വ​​​യ​​​സു​​​ള്ള മ​​​ക​​​നെ​​​ക്കൊ​​​ണ്ട് ക​​​ള്ള​​​പ്പ​​​രാ​​​തി ന​​​ല്‍​കി​​​യ​​​തെ​​​ന്നും ഹ​​​ര്‍​ജി​​​യി​​​ല്‍ ആ​​​രോ​​​പി​​​ക്കു​​​ന്നു. ഹ​​​ര്‍​ജി സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് ഇ​​​ന്നു വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.