ടിപ്പർ ലോറിക്കടിയിൽപ്പെട്ട് രണ്ട് വയസുകാരന് ദാരുണ അന്ത്യം
Sunday, January 17, 2021 12:21 AM IST
മന്പാട്: മെറ്റലുമായി വന്ന ടിപ്പർ ലോറിക്കടിയിൽപ്പെട്ട് രണ്ടു വയസുകാരൻ മരിച്ചു. കാളികാവ് പൊലീസ് സ്റ്റേഷന് സമീപത്തെ കുരിക്കൾ മുഹമ്മദ് സിനാൻ റിസ്വന ദന്പതികളുടെ മകനായ ഐദിൻ (രണ്ട്) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ ഒൻപതോടെ മന്പാട് തോട്ടിനക്കര പനയംകുന്നിലാണ് അപകടം. ഉമ്മ റിസ്വനയുടെ വീട്ടിൽ വിരുന്നെത്തിയതായിരുന്നു ഐദിൻ. വീടിന് മുന്നിലെ റോഡുപണിക്കായി മെറ്റലുമായി വന്ന ടിപ്പർ ലോറി പിന്നോട്ട് എടുക്കുന്നതിനിടെയാണ് ഐദിൻ വാഹനത്തിനടിയിൽപ്പെട്ടത്. കുട്ടി വീടുവിട്ടിറങ്ങിയത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ഏക സഹോദരൻ: ഐമൻ.