13 ജലവൈദ്യുത പദ്ധതികളുടെ നിർമാണം ആരംഭിക്കും
13 ജലവൈദ്യുത പദ്ധതികളുടെ നിർമാണം ആരംഭിക്കും
Saturday, January 16, 2021 1:02 AM IST
തിരുവനന്തപുരം: 414 മെ​​ഗാ​​വാ​​ട്ട് സ്ഥാ​​പി​​ത ശേ​​ഷി​​യു​​ള്ള 13 ജ​​ല​​വൈ​​ദ്യു​​ത പ​​ദ്ധ​​തി​​ക​​ളു​​ടെ നി​​ർ​​മാ​​ണം ആ​​രം​​ഭി​​ക്കും. 97 കോ​​ടി രൂ​​പ​​യാ​​ണ് അ​​ട​​ങ്ക​​ൽ തു​​ക. നി​​ർ​​മാ​​ണം ന​​ട​​ക്കു​​ന്ന എ​​ട്ട് ജ​​ല​​വൈ​​ദ്യു​​ത പ​​ദ്ധ​​തി​​ക​​ൾ 2020-21-ൽ ​​ക​​മ്മീ​​ഷ​​ൻ ചെ​​യ്യും. 170 മെ​​ഗാ​​വാ​​ട്ട് സ്ഥാ​​പി​​ത​​ശേ​​ഷി​​യും 4520 ല​​ക്ഷം യൂ​​ണി​​റ്റ് ഉ​​ത്പാ​​ദ​​ന​​വു​​മാ​​ണ് ഈ ​​പ​​ദ്ധ​​തി​​ക​​ൾ​​ക്കു​​ണ്ടാകുക.

2040 വ​​രെ സം​​സ്ഥാ​​ന​​ത്തെ വൈ​​ദ്യു​​തി ക്ഷാ​​മം പ​​രി​​ഹ​​രി​​ക്കാ​​നാ​​യി സ്ഥാ​​പി​​ച്ച​​താ​​ണ് കൊ​​ച്ചി- ഇ​​ട​​മ​​ണ്‍ ഇ​​ട​​നാ​​ഴി. ഇ​​തി​​ൽനി​​ന്ന് കേ​​ര​​ള​​ത്തി​​ലു​​ട​​നീ​​ളം വൈ​​ദ്യു​​തി എ​​ത്തി​​ക്കാ​​നാ​​ണ് 10000 കോ​​ടി രൂ​​പ ചെ​​ല​​വി​​ൽ ട്രാ​​ൻ​​സ് ഗ്രി​​ഡ് നി​​ർ​​മാ​​ണം ന​​ട​​ക്കു​​ന്ന​​ത്. ഇ​​തി​​ൽ നി​​ന്ന് ട്രാ​​ൻ​​സ്ഫോ​​ർ​​മ​​റി​​ലേ​​ക്ക് വൈ​​ദ്യു​​തി എ​​ത്തി​​ക്കാ​​നാ​​യി 11 കെ​​വി നി​​ർ​​മാ​​ണം 4000 കോ​​ടി രൂ​​പ ചെ​​ല​​വി​​ൽ ന​​ട​​ക്കു​​ക​​യാ​​ണ്. ഈ ​​ര​​ണ്ടു പ​​ദ്ധ​​തി​​ക​​ളും പൂ​​ർ​​ത്തി​​യാ​​ക്കും.


തെ​​രു​​വു വി​​ള​​ക്കു​​ക​​ൾ എ​​ൽ​​ഇ​​ഡി​​യി​​ലേ​​ക്ക് മാ​​റ്റു​​ന്ന പ​​ദ്ധ​​തി പൂ​​ർ​​ത്തി​​യാ​​ക്കും. പു​​ര​​പ്പു​​റ ചെ​​റു​​കി​​ട സോ​​ളാ​​ർ പ്ലാ​​ന്‍റു​​ക​​ൾ സ്ഥാ​​പി​​ക്കു​​ന്ന​​തി​​ന് 250 കോ​​ടി രൂ​​പ കി​​ഫ്ബി​​യി​​ൽനി​​ന്ന് ന​​ൽ​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.