യാ​ഥാ​ർ​ഥ്യ​ബോ​ധ​മി​ല്ലാ​ത്ത വാ​ഗ്ദാ​നം: ര​മേ​ശ് ചെ​ന്നി​ത്ത​ല
യാ​ഥാ​ർ​ഥ്യ​ബോ​ധ​മി​ല്ലാ​ത്ത വാ​ഗ്ദാ​നം: ര​മേ​ശ് ചെ​ന്നി​ത്ത​ല
Saturday, January 16, 2021 1:02 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ന്ത്രി തോ​​​മ​​​സ് ഐ​​​സ​​​ക് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത് യാ​​​ഥാ​​​ർ​​​ഥ്യ ബോ​​​ധ​​​മി​​​ല്ലാ​​​ത്ത ബ​​​ജ​​​റ്റാ​​​ണെ​​​ന്നും വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ൾ ന​​​ൽ​​​കി ക​​​ബ​​​ളി​​​പ്പി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ആ​​​രോ​​​പി​​​ച്ചു.

എ​​​ൽ​​​ഡി​​​എ​​​ഫ് പ്ര​​​ക​​​ട​​​ന പ​​​ത്രി​​​ക​​​യി​​​ൽ 25 ല​​​ക്ഷം പേ​​​ർ​​​ക്ക് തൊ​​​ഴി​​​ൽ ന​​​ൽ​​​കു​​​മെ​​​ന്ന് പ​​​റ​​​ഞ്ഞ​​​ത് ന​​​ട​​​ന്നി​​​ല്ല. ഇ​​​പ്പോ​​​ൾ 20 ല​​​ക്ഷം പേ​​​ർ​​​ക്ക് തൊ​​​ഴി​​​ൽ ന​​​ൽ​​​കു​​​മെ​​​ന്ന പു​​​തി​​​യ പ്ര​​​ഖ്യാ​​​പ​​​ന​​​വു​​​മാ​​​യി എ​​​ത്തി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. അ​​​ടു​​​ത്ത തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പ​​​രാ​​​ജ​​​യം ഉ​​​റ​​​പ്പാ​​​യ​​​തി​​​നാ​​​ലാ​​​ണ് അ​​​പ്രാ​​​യോ​​​ഗി​​​ക ബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്. റ​​​ബ​​​റി​​​ന് യു​​​ഡി​​​എ​​​ഫ് പ്ര​​​ഖ്യാ​​​പി​​​ച്ച 150 രൂ​​​പ ത​​​റ​​​വി​​​ല​​​യി​​​ൽ നി​​​ന്ന് 20 രൂ​​​പ മാ​​​ത്ര​​​മാ​​​ണ് ഇ​​​പ്പോ​​​ൾ കൂ​​​ട്ടി​​​യ​​​ത്. റ​​​ബ​​​ർ താ​​​ങ്ങു​​​വി​​​ല 250 രൂ​​​പ​​​യാ​​​യെ​​​ങ്കി​​​ലും ഉ​​​യ​​​ർ​​​ത്തേ​​​ണ്ട​​​താ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.


മു​​​ൻ​​​കാ​​​ല​​​ങ്ങ​​​ളി​​​ലേ​​​തു​​​പോ​​​ലെ കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​ന് രൂ​​​പ​​​യു​​​ടെ പ​​​ദ്ധ​​​തി​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത് ന​​​ട​​​പ്പാ​​​ക്കാ​​​തി​​​രി​​​ക്കാ​​​നാ​​​ണ്. കു​​​ട്ട​​​നാ​​​ട് പാ​​​ക്കേ​​​ജ്, ഇ​​​ടു​​​ക്കി പാ​​​ക്കേ​​​ജ് എ​​​ന്നി​​​വ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത​​​ല്ലാ​​​തെ ഒ​​​ന്നും ന​​​ട​​​ന്നി​​​ല്ല. മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് 10000 വീ​​​ട് ന​​​ൽ​​​കു​​​മെ​​​ന്ന പ്ര​​​ഖ്യാ​​​പ​​​നം ആ​​​വ​​​ർ​​​ത്തി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ലാ​​​പ്ടോ​​​പ്പ് ന​​​ൽ​​​കു​​​മെ​​​ന്നും വ്യ​​​വ​​​സാ​​​യ ഇ​​​ട​​​നാ​​​ഴി ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്നും പ്ര​​​ഖ്യാ​​​പി​​​ച്ച് ജ​​​ന​​​ങ്ങ​​​ളെ ക​​​ബ​​​ളി​​​പ്പി​​​ക്കു​​​ന്ന​​​താ​​​യി ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു.

കെ.​​​എം. മാ​​​ണി​​​യു​​​ടെ റി​​​ക്കാ​​​ർ​​​ഡ് തി​​​രു​​​ത്താ​​​ൻ ദീ​​​ർ​​​ഘ​​​പ്ര​​​സം​​​ഗം ന​​​ട​​​ത്തി​​​യ​​​ത​​​ല്ലാ​​​തെ ബ​​​ജ​​​റ്റി​​​ൽ ഒ​​​ന്നു​​​മി​​​ല്ലെ​​​ന്നും ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രെ മ​​​റ​​​ന്നു​​​ള്ള ബ​​​ജ​​​റ്റാ​​​ണെ​​​ന്നും പ്ര​​​തി​​​പ​​​ക്ഷ ഉ​​​പ​​​നേ​​​താ​​​വ് എം.​​​കെ. മു​​​നീ​​​ർ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.