ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യി​​​ൽ 1000 അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ നി​​​യ​​​മ​​​നം
ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യി​​​ൽ  1000 അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ നി​​​യ​​​മ​​​നം
Saturday, January 16, 2021 1:02 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യി​​​ൽ 1000 അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ നി​​​യ​​​മ​​​നം​​​കൂ​​​ടി ന​​​ട​​​ത്തു​​​മെ​​​ന്നു ധ​​​ന മ​​​ന്ത്രി​​​യു​​​ടെ ബ​​​ജ​​​റ്റ് പ്ര​​​ഖ്യാ​​​പ​​​നം. സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ൽ ഇ​​​പ്പോ​​​ൾ 886 ത​​​സ്തി​​​ക​​​ക​​​ൾ ഒ​​​ഴി​​​ഞ്ഞു കി​​​ട​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​വ മു​​​ഴു​​​വ​​​ൻ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി നി​​​ക​​​ത്തും.​​​ ഇ​​​തി​​​നു പു​​​റ​​​മേ 150 അ​​​ധ്യാ​​​പ​​​ക ത​​​സ്തി​​​ക​​​ക​​​ളെ​​​ങ്കി​​​ലും പു​​​തി​​​യ​​​താ​​​യി അ​​​നു​​​വ​​​ദി​​​ക്കും. ഈ 1000 ​​​ൽ​​​പ്പ​​​രം ത​​​സ്തി​​​ക​​​ക​​​ൾ​​​ക്കു വേ​​​ണ്ടി വ​​​രു​​​ന്ന അ​​​ധി​​​ക​​​ച്ചെ​​​ല​​​വ് നോ​​​ണ്‍ പ്ലാ​​​നി​​​ൽ പ്ര​​​ത്യേ​​​ക​​​മാ​​​യി അ​​​നു​​​വ​​​ദി​​​ക്കും.

കൂ​​​ടാ​​​തെ മൂ​​​ന്നു മു​​​ത​​​ൽ അ​​​ഞ്ചു​​​ല​​​ക്ഷം വ​​​രെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു കൂ​​​ടി പ​​​ഠ​​​ന​​​സൗ​​​ക​​​ര്യം ഒ​​​രു​​​ക്കും. സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ൾ​​​ക്കു​​​ള്ളി​​​ൽ 30 മി​​​ക​​​വി​​​ന്‍റെ കേ​​​ന്ദ്ര​​​ങ്ങ​​​ൾ തു​​​റ​​​ക്കും. സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല പ​​​ശ്ചാ​​​ത്ത​​​ല സൗ​​​ക​​​ര്യ​​​വി​​​ക​​​സ​​​ന​​​ത്തി​​​ന് 2000 കോ​​​ടി​​​യു​​​ടെ കി​​​ഫ്ബി ധ​​​ന​​​സ​​​ഹാ​​​യം ന​​​ല്കും. അ​​​ഫി​​​ലി​​​യേ​​​റ്റ​​​ഡ് കോ​​​ള​​​ജു​​​ക​​​ൾ​​​ക്ക് 1000 കോ​​​ടി​​​യു​​​ടെ ധ​​​ന​​​സ​​​ഹാ​​​യ​​​വും ന​​​ല്കും. 500 പോ​​​സ്റ്റ് ഡോ​​​ക്ട​​​റ​​​ൽ ഫെ​​​ലോ​​​ഷി​​​പ്പ് അനുവദിക്കും. ഇ​​​തി​​​ൽ ത​​​ന്നെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ന​​​വ​​​കേ​​​ര​​​ള പോ​​​സ്റ്റ് ഡോ​​​ക്ട​​​റ​​​ൽ ഫെ​​​ലോ​​​ഷി​​​പ്പി​​​ന് ഒ​​​രു​​​ല​​​ക്ഷം രൂ​​​പ വ​​​രെ ന​​​ല്കും. ഈ ​​​വ​​​ർ​​​ഷം കോ​​​ള​​​ജു​​​ക​​​ളി​​​ൽ 20000 പേ​​​ർ​​​ക്ക് അ​​​ധി​​​ക പ​​​ഠ​​​ന​​​സൗ​​​ക​​​ര്യം ഉ​​​ണ്ടാ​​​കും.


10 ശ​​​ത​​​മാ​​​നം സീ​​​റ്റ് വ​​​ർ​​​ധ​​​ന, പു​​​തി​​​യ കോ​​​ഴ്സു​​​ക​​​ൾ, ഗ​​​വേ​​​ഷ​​​ണ സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യി​​​ലൂ​​​ടെ​​​യാ​​​ണ് ഇ​​​ത് നേ​​​ടു​​​ക. 2021-22ൽ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത കോ​​​ള​​​ജു​​​ക​​​ളി​​​ൽ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് അ​​​ധി​​​ക ബാ​​​ച്ചു​​​ക​​​ളി​​​ലൂ​​​ടെ​​​യും പ​​​രീ​​​ക്ഷ​​​ണാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പ​​​ഠ​​​ന​​​സൗ​​​ക​​​ര്യം ഒ​​​രു​​​ക്കും.​​​ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യു​​​ടെ മൊ​​​ത്തം പ​​​ദ്ധ​​​തി അ​​​ട​​​ങ്ക​​​ൽ 1175 കോ​​​ടി രൂ​​​പ​​​യാ​​​ണ്. ഇ​​​തി​​​ൽ 392 കോ​​​ടി രൂ​​​പ 15 സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ൾ​​​ക്കാ​​​യി നീ​​​ക്കി​​​വ​​​ച്ചി​​​രി​​​ക്കു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.