ഗ്യാ​സ് സി​ലി​ണ്ട​ർ ക​യ​റ്റി​യ ലോ​റി​ക്ക് തീപി​ടി​ച്ചു; ഒ​ഴി​വാ​യ​തു വ​ൻ ദു​ര​ന്തം
ഗ്യാ​സ് സി​ലി​ണ്ട​ർ ക​യ​റ്റി​യ ലോ​റി​ക്ക്  തീപി​ടി​ച്ചു; ഒ​ഴി​വാ​യ​തു വ​ൻ ദു​ര​ന്തം
Saturday, January 16, 2021 1:02 AM IST
കൊ​​​യി​​​ലാ​​​ണ്ടി: ഉ​ള്ള്യേ​രി അ​ത്തോ​ളി കൊ​ട​ശേ​രി​യി​ൽ എ​ൽ​പി​ജി സി​ലി​ണ്ട​ർ ക​യ​റ്റി​യ ലോ​റി​ക്ക് തീ​പി​ടി​ച്ചു. വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​നാ​ണ് സം​ഭ​വം. മം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ഗ്യാ​സ് സി​ല​ണ്ട​ർ നി​റ​ച്ച് കോ​ഴി​ക്കോ​ട്ടേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ലോ​റി​ക്കാ​ണ് തീ ​പി​ടി​ച്ച​ത്. കാ​ബി​ന​ക​ത്തു​നി​ന്നാ​ണ് തീ ​പ​ട​ർ​ന്ന​ത്. ഉ​ട​ൻ ത​ന്നെ ഡ്രൈ​വ​ർ പ​ന്തീ​രാ​ങ്കാ​വ് സ്വ​ദേ​ശി രാ​ധാ​കൃ​ഷ്ണ​ൻ ചാ​ടി​യി​റ​ങ്ങി. തീ ​ആ​ളി​പ്പ​ട​ർ​ന്ന​തോ​ടെ നാ​ട്ടു​കാ​ർ കൊ​യി​ലാ​ണ്ടി ഫ​യ​ർ​സ്റ്റേ​ഷ​നി​ൽ വി​വ​ര​മ​റി​യി​ച്ചു. ഉ​ട​ൻ സം​ഘം കു​തി​ച്ചെ​ത്തി തീ​യ​ണ​ച്ചു.


342 നി​റ​ച്ച സി​ലി​ണ്ട​റു​ക​ളാ​ണ് ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ മൂ​ന്നോ​ളം സി​ലി​ണ്ട​റു​ക​ൾ തീ ​പി​ടി​ത്ത​ത്തി​ൽ വി​ക​സി​ച്ചി​രു​ന്നു. കാ​ബി​ന​ക​ത്തെ ബാ​റ്റ​റി​യി​ൽ​നി​ന്നു​ള്ള ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണം. ലോ​റി പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.