മെ​ട്രോ​തൂ​ണി​ല്‍ ബൈ​ക്കി​ടി​ച്ചു യു​വാ​ക്ക​ള്‍ മ​രി​ച്ചു
മെ​ട്രോ​തൂ​ണി​ല്‍ ബൈ​ക്കി​ടി​ച്ചു യു​വാ​ക്ക​ള്‍ മ​രി​ച്ചു
Friday, January 15, 2021 11:59 PM IST
കൊ​ച്ചി: പാ​ലാ​രി​വ​ട്ട​ത്ത് നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് മെ​ട്രോ തൂ​ണി​ലി​ടി​ച്ചു ര​ണ്ടു യു​വാ​ക്ക​ള്‍ മ​രി​ച്ചു. മ​ട്ടാ​ഞ്ചേ​രി കൂ​രി​ക്കു​ഴി​പ​റ​മ്പി​ല്‍ ദാ​വൂ​ദി​ന്‍റെ മ​ക​ന്‍ മു​ഹ​മ്മ​ദ് മു​ഹ്‌​സി​ന്‍ (21), ഫോ​ര്‍​ട്ടു​കൊ​ച്ചി പു​ല്ല്പാ​ലം ബ​ഷീ​റി​ന്‍റെ മ​ക​ന്‍ മു​ഹ​മ്മ​ദ് അ​സ് ലം (21) ​എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ര​ണ്ട​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ഇ​ട​പ്പ​ള്ളി ഭാ​ഗ​ത്തു​നി​ന്നു ക​ലൂ​ര്‍ ഭാ​ഗ​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ബൈ​ക്ക് പാ​ലാ​രി​വ​ട്ടം സെ​ന്‍റ് മാ​ര്‍​ട്ടി​ന്‍ പ​ള്ളി​ക്കു സ​മീ​പ​ത്തെ മെ​ട്രോ തൂ​ണി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും സ​മീ​പ​ത്തെ റി​നെ മെ​ഡി​സി​റ്റി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. അ​സ്‌​ല​മി​ന്‍റെ​താ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട ബൈ​ക്ക്. അ​സ്‌​ലം മ​ട്ടാ​ഞ്ചേ​രി​യി​ല്‍ ഒ​രു സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി ചെ​യ്യു​ക​യാ​ണ്. സു​ഹൃ​ത്താ​യ മു​ഹ്‌​സി​ന് തോ​പ്പും​പ​ടി​യി​ല്‍ ബാ​ർ​ബ​ർ ഷോ​പ്പി​ലാ​യി​രു​ന്നു ജോ​ലി.


പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ മ​ട്ടാ​ഞ്ചേ​രി എം​എ​എ​സ്എ​സ് സ്‌​കൂ​ളി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​നു വ​ച്ച​ശേ​ഷം പ​ടി​ഞ്ഞാ​റേ​ക്കോ​ട് മു​ഹി​യ​ദ്ധീ​ന്‍ പ​ള്ളി​യി​ല്‍ ക​ബ​റ​ട​ക്കി. ഷീ​ജ​യാ​ണ് മു​ഹ്‌​സി​ന്‍റെ അ​മ്മ. സ​ഹോ​ദ​ര​ങ്ങ​ൾ: ദി​ല്‍​ഷാ​ദ്, ദി​നു. ന​സീ​മ​യാ​ണ് അ​സ്‌​ല​മി​ന്‍റെ അ​മ്മ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.