യു​വാ​വ് റി​മാ​ന്‍​ഡി​ല്‍ മ​രി​ച്ചു
Thursday, January 14, 2021 12:44 AM IST
കൊ​​​ച്ചി: സാ​​​മ്പ​​​ത്തി​​​ക ത​​​ട്ടി​​​പ്പു​​​കേ​​​സി​​​ല്‍ പി​​​ടി​​​യി​​​ലാ​​​യ യു​​​വാ​​​വ് റി​​​മാ​​​ന്‍​ഡി​​​ല്‍ ക​​​ഴി​​​യ​​​വേ ആ​​ശു​​പ​​ത്രി​​യി​​ൽ മ​​​രി​​​ച്ചു. എ​​​റ​​​ണാ​​​കു​​​ളം ഉ​​​ദ​​​യം​​​പേ​​​രൂ​​​ര്‍ പോ​​​ലീ​​​സ് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം അ​​​റ​​​സ്റ്റ് ചെ​​​യ്ത കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി വ​​​ട്ട​​​ക​​​പ്പാ​​​റ തൈ​​​പ്പ​​​റ​​​മ്പി​​​ല്‍ ഷെ​​​ഫീ​​​ഖ് (35) ആ​​​ണു മ​​​രി​​​ച്ച​​​ത്. കാ​​​ക്ക​​​നാ​​​ട് ജി​​​ല്ലാ ജ​​​യി​​​ലി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച ബോ​​​സ്റ്റ​​​ല്‍ സ്‌​​​കൂ​​​ളി​​ന്‍റെ ക്വാ​​​റ​​​ന്‍റൈ​​​ന്‍ സെ​​​ന്‍റ​​​റി​​​ലാ​​​യി​​​രു​​​ന്നു പ്ര​​​തി റി​​​മാ​​​ന്‍​ഡി​​​ല്‍ ക​​​ഴി​​​ഞ്ഞു​​​വ​​​ന്ന​​​ത്.

അ​​​പ​​​സ്മാ​​​ര ബാ​​​ധ​​​യെ​​ത്തു​​​ട​​​ര്‍​ന്നു ചൊ​​​വ്വാ​​​ഴ്ച എ​​റ​​ണാ​​കു​​ളം ജ​​​ന​​​റ​​​ല്‍ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചി​​​രു​​​ന്നു. പി​​​ന്നീ​​​ടു കോ​​​ട്ട​​​യം മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു മാ​​​റ്റി​​​യെ​​​ങ്കി​​​ലും ഇ​​​ന്ന​​​ലെ മ​​​ര​​​ണം സം​​​ഭ​​​വി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് അ​​​ധി​​​കൃ​​​ത​​​ര്‍ പ​​റ​​യു​​​ന്ന​​​ത്. ഷ​​ഫീ​​ഖി​​ന്‍റെ ത​​ല​​യി​​ല്‍ മു​​റി​​വു​​ക​​ളു​​ണ്ടെ​​ന്നും പോ​​ലീ​​സ് മ​​ര്‍ദ​​ന​​മേ​​റ്റെ​​ന്നും ബ​​ന്ധു​​ക്ക​​ള്‍ ആ​​രോ​​പി​​ച്ചു.


സ​​​ര്‍​ക്കാ​​​ര്‍ സ​​​ഹാ​​​യം ല​​ഭ്യ​​മാ​​ക്കാ​​മെ​​​ന്നു വാ​​ഗ്ദാ​​നം ചെ​​യ്തു വ​​​യോ​​​ധി​​​ക​​​യി​​​ല്‍​നി​​​ന്നു 3,000 രൂ​​​പ​​​യും സ്വ​​​ര്‍​ണ​​​ക്ക​​​മ്മ​​​ലും ത​​​ട്ടി​​​യെ​​​ടു​​​ത്തെ​​​ന്ന കേ​​​സി​​​ലാ​​​ണ് ഉ​​​ദ​​​യം​​​പേ​​​രൂ​​​ര്‍ പോ​​​ലീ​​​സ് ഷെ​​​ഫീ​​​ഖി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

ത​​​ട്ടി​​​പ്പ് കേ​​​സി​​​ൽ അ​​​റ​​​സ്റ്റ് ചെ​​​യ്ത അ​​​ന്നു ത​​​ന്നെ കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി റി​​​മാ​​​ന്‍ഡ് ചെ​​​യ്തെ​​​ന്നും ത​​​ല ക​​​റ​​​ങ്ങി​​​വീ​​​ണ​​​തി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ച​​​തെ​​​ന്നും പോ​​​ലീ​​​സ് മ​​​ർ​​​ദിച്ചി​​​ട്ടി​​​ല്ലെ​​​ന്നും ഉ​​​ദ​​​യം​​​പേ​​​രൂ​​​ർ എ​​​സ്എ​​​ച്ച്ഒ കെ. ​​​ബാ​​​ല​​​ൻ പ​​​റ​​​ഞ്ഞു.

ശ​​​സ്ത്ര​​​ക്രി​​​യ ചെ​​​യ്യാ​​​ൻ ത​​​യാറാ​​​ക​​​വേ ഹൃ​​​ദ​​​യാ​​​ഘാ​​​ത​​​മാ​​​ണ് മ​​​ര​​​ണ​​​കാ​​​ര​​​ണ​​​മെ​​​ന്ന് മെ​​​ഡി​​​സി​​​ൻ യൂ​​​ണി​​​റ്റ് ചീ​​​ഫ് ഷീ​​​ലാ കു​​​ര്യ​​​ൻ പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.