പാ​ച​ക​വാ​ത​ക വി​ല കൂ​ടി
Thursday, December 3, 2020 1:15 AM IST
കൊ​​​ച്ചി: പാ​​​ച​​​ക​​​വാ​​​ത​​​ക സി​​​ലി​​​ണ്ട​​​റി​​​ന് വി​​​ല കൂ​​​ടി. ഗാ​​​ര്‍​ഹി​​​ക ആ​​​വ​​​ശ്യ​​​ത്തി​​​നു​​​ള്ള സി​​​ലി​​​ണ്ട​​​റി​​​ന് 50 രൂ​​​പ​​​യാ​​​ണ് വ​​​ര്‍​ധി​​​ച്ച​​​ത്. 601 ​ല്‍ ​​നി​​​ന്ന് 651 രൂ​​​പ​​​യാ​​​യി. 19 കി​​​ലോ​​ഗ്രാം ​തൂ​​​ക്ക​​​മു​​​ള്ള വാ​​​ണി​​​ജ്യ ആ​​​വ​​​ശ്യ​​​ത്തി​​​നു​​​ള്ള സി​​​ലി​​​ണ്ട​​​റി​​​ന് 55 രൂ​​​പ​ വ​​​ര്‍​ധി​​​ച്ചു.

1238 രൂ​​​പ​​​യാ​​​യി​​​രു​​​ന്ന​​​ത് 1293 ആ​​യി. 14 കി​​​ലോ​​​ഗ്രാം വാ​​​ണി​​​ജ്യ സി​​​ലി​​​ണ്ട​​​റി​​​നും 50 രൂ​​​പ വ​​​ര്‍​ധി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​ഞ്ചു കി​​​ലോ​​​ഗ്രാ​​​മി​​ന്‍റെ സ​​​ബ്‌​​​സി​​​ഡി​​​യി​​​ല്ലാ​​​ത്ത സി​​​ലി​​​ണ്ട​​​റി​​​ന് 50 രൂ​​​പ വ​​​ര്‍​ധി​​​ച്ച് 340 ല്‍ ​​നി​​​ന്ന് 390 രൂ​​​പ​​​യാ​​​യി. സ​​​ബ്‌​​​സി​​​ഡി​​​യു​​​ള്ള സി​​​ലി​​​ണ്ട​​​റി​​​ന് 18 രൂ​​​പ വ​​​ര്‍​ധി​​​ച്ച് 224 രൂ​​​പ​​​യി​​​ല്‍ നി​​​ന്ന് 242 ആ​​യി ഉ​​​യ​​​ര്‍​ന്നു. ക​​​ഴി​​​ഞ്ഞ ജൂ​​​ലൈ​​​യി​​​ലാ​​​ണ് അ​​​വ​​​സാ​​​ന​​​മാ​​​യി പാ​​​ച​​​ക​​​വാ​​​ത​​​ക വി​​​ല​​​യി​​​ല്‍ മാ​​​റ്റ​​​മു​​​ണ്ടാ​​​യ​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.