മു​ൻ മ​ന്ത്രി​മാ​ർ​ക്കെ​തി​രാ​യ അ​ന്വേ​ഷ​ണം; വി​ജി​ല​ൻ​സിനോടു ഗ​വ​ർ​ണ​ർ വി​ശ​ദീ​ക​ര​ണം തേ​ടി
Thursday, December 3, 2020 1:15 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ൻ മ​​​ന്ത്രി​​​മാ​​​രാ​​​യ വി.​​​എ​​​സ്.​​​ശി​​​വ​​​കു​​​മാ​​​ർ, കെ.​​​ബാ​​​ബു എ​​​ന്നി​​​വ​​​ർ​​​ക്കെ​​​തി​​​രെ ബാ​​​ർ​​​കോ​​​ഴ ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് അ​​​നു​​​മ​​​തി ന​​​ൽ​​​കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​റോ​​​ട് ഗ​​​വ​​​ർ​​​ണ​​​റു​​​ടെ ഓ​​​ഫീ​​​സ് വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി.

മു​​​ൻ​​​മ​​​ന്ത്രി​​​മാ​​​രാ​​​യ​​​തി​​​നാ​​​ൽ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്ന​​​തി​​​നു ഗ​​​വ​​​ർ​​​ണ​​​റു​​​ടെ അ​​​നു​​​മ​​​തി ആ​​​വ​​​ശ്യ​​​മാ​​​ണ്. അ​​​ന്വേ​​​ഷ​​​ണ​​​ാ​​​നു​​​മ​​​തി തേ​​​ടി​​​യു​​​ള്ള ഫ​​​യ​​​ൽ ഗ​​​വ​​​ർ​​​ണ​​​ർ​​​ക്കു മു​​​ന്നി​​​ലെ​​​ത്തി​​​യെ​​​ങ്കി​​​ലും കൂ​​​ടു​​​ത​​​ൽ വ്യ​​​ക്ത​​​ത തേടിയാണ് വി​​​ജി​​​ല​​​ൻ​​​സി​​​നോ​​​ട് വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ ഗ​​​വ​​​ർ​​​ണ​​​റെ നേ​​​രി​​​ൽ ക​​​ണ്ട് വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ൽ​​​കു​​​മെ​​​ന്നാ​​​ണ് ല​​​ഭി​​​ക്കു​​​ന്ന വി​​​വ​​​രം.


ബാ​​​ർ​​​കോ​​​ഴ ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യ്ക്കെ​​​തി​​​രെ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​ൻ ഗ​​​വ​​​ർ​​​ണ​​​റു​​​ടെ അ​​​നു​​​മ​​​തി തേ​​​ടാ​​​ൻ ആ​​​ദ്യം തീ​​​രു​​​മാ​​​നി​​​ച്ചെ​​​ങ്കി​​​ലും ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ ഉ​​​ന്ന​​​യി​​​ക്ക​​​പ്പെ​​​ടു​​​ന്ന കാ​​​ര്യ​​​ങ്ങ​​​ൾ ന​​​ട​​​ക്കു​​​ന്ന സ​​​മ​​​യ​​​ത്ത് ചെ​​​ന്നി​​​ത്ത​​​ല എം​​​എ​​​ൽ​​​എ ആ​​​യി​​​രു​​​ന്ന​​​തി​​​നാ​​​ൽ സ്പീ​​​ക്ക​​​റു​​​ടെ അ​​​നു​​​മ​​​തി മ​​​തി​​​യാ​​​കു​​​മെ​​​ന്ന നി​​​യ​​​മോ​​​പ​​​ദേ​​​ശ​​​മാ​​​ണ് സ​​​ർ​​​ക്കാ​​​രി​​​ന് ല​​​ഭി​​​ച്ച​​​ത്. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം സ്പീ​​​ക്ക​​​ർ പി. ​​​ശ്രീ​​​രാ​​​മ​​​കൃ​​​ഷ്ണ​​​ൻ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് അ​​​നു​​​മ​​​തി ന​​​ൽ​​​കു​​​കു​​​യും ചെ​​​യ്തി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.