തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 5,375 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 6,151 പേർ രോഗമുക്തി നേടി. 58,809 സാന്പിളുകൾ പരിശോധിച്ചപ്പോൾ 9.14 ശതമാനം പേർക്കാണു രോഗം സ്ഥിരീകരിച്ചത്.
ഇന്നലെ 26 മരണംകൂടി സ്ഥിരീകരിച്ചു. ആകെ മരണം 2,270 ആയി. രോഗം സ്ഥിരീകരിച്ചവരിൽ 114 പേർ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 4,596 പേർക്കു സന്പർക്കത്തിലൂടെയാണു രോഗം ബാധിച്ചത്. 617 പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. 48 ആരോഗ്യപ്രവർത്തകർക്കു രോഗം പിടിപെട്ടു. 61,092 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 5,44,864 പേർ ഇതുവരെ രോഗമുക്തി നേടി.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: മലപ്പുറം - 886, തൃശൂർ - 630, കോട്ടയം - 585, കോഴിക്കോട് - 516, എറണാകുളം - 504, തിരുവനന്തപുരം - 404, കൊല്ലം - 349, പാലക്കാട് - 323, പത്തനംതിട്ട - 283, ആലപ്പുഴ - 279, കണ്ണൂർ - 222, ഇടുക്കി - 161, വയനാട് - 150, കാസർഗോഡ് - 83.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.