മു​ൻ ഇ​ന്ത്യ​ൻ ഗോ​ളി ഫ്രാ​ൻ​സി​സ് ഇ​ഗ്നേ​ഷ്യ​സ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
മു​ൻ ഇ​ന്ത്യ​ൻ ഗോ​ളി ഫ്രാ​ൻ​സി​സ്  ഇ​ഗ്നേ​ഷ്യ​സ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
Wednesday, December 2, 2020 12:33 AM IST
തൃ​ശൂ​ർ: ഇ​ന്ത്യ​ൻ ടീ​മി​നു​വേ​ണ്ടി ഗോ​ൾ​വ​ല​യം കാ​ത്ത ഫ്രാ​ൻ​സി​സ് ഇ​ഗ്നേ​ഷ്യ​സ് (55) ബം​ഗ​ളൂ​രു​വി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. ബം​ഗ​ളൂ​രു ഐ​ടി​ഐ ടീ​മം​ഗ​മാ​യി​രു​ന്നു. ക​ർ​ണാ​ട​ക​ത്തി​നും കേ​ര​ള​ത്തി​നും വേ​ണ്ടി സ​ന്തോ​ഷ് ട്രോ​ഫി​യി​ൽ ഗോ​ൾ​വ​ല കാ​ത്തി​ട്ടു​ണ്ട്.

1983 ൽ ​ഫു​ട്ബാ​ൾ രം​ഗ​ത്തേ​ക്കു ക​ട​ന്നു​വ​ന്ന ഫ്രാ​ൻ​സി​സ് ക്രൈ​സ്റ്റ് കോ​ള​ജ് ടീ​മി​ലൂ​ടെ​യാ​ണ് സ​ജീ​വ​മാ​യ​ത്. തു​ട​ർ​ന്നു കേ​ര​ള പോ​ലീ​സി​ൽ എ​ത്തി. വി.​പി.​സ​ത്യ​ൻ, സി.​വി. പാ​പ്പ​ച്ച​ൻ, കു​രി​കേ​ശ് മാ​ത്യു എ​ന്നി​വ​ർ​ക്കൊ​പ്പം ക​ളി​ച്ചി​ട്ടു​ള്ള ഫ്രാ​ൻ​സി​സ് ഒ​രു​ത​വ​ണ സ​ന്തോ​ഷ് ട്രോ​ഫി​യി​ൽ കേ​ര​ള​ത്തി​ന്‍റെ ഗോ​ളി​യാ​യി​രു​ന്നു. പി​ന്നി​ട് ബം​ഗ​ളൂ​രു ഐ​ടി​ഐ ടീ​മി​ലെ​ത്തി. തു​ട​ർ​ന്നു നി​ര​വ​ധി ത​വ​ണ ക​ർ​ണാ​ട​ക ടീ​മി​നു​വേ​ണ്ടി​യും സ​ന്തോ​ഷ് ട്രോ​ഫി​യി​ൽ ജ​ഴ്സി​യ​ണി​ഞ്ഞു. ഒ​രു ത​വ​ണ ഇ​ന്ത്യ​യ്ക്കാ​യി ക​ളി​ച്ചു. ക​ർ​ണാ​ട​ക ജൂ​ണി​യ​ർ ടീ​മി​ന്‍റെ കോ​ച്ചാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.


തൃ​ശൂ​ർ മി​ഷ​ൻ ക്വാ​ർ​ട്ടേ​ഴ്സ് പ​രേ​ത​നാ​യ ആ​ല​പ്പാ​ട്ട് ചൊ​വ്വൂ​ക്കാ​ര​ൻ ഇ​ഗ്നേ​ഷ്യ​സി​ന്‍റെ മ​ക​നാ​ണ്. സം​സ്കാ​രം നാ​ളെ രാ​വി​ലെ പ​ത്തി​ന് തൃ​ശൂ​ർ വ്യാ​കു​ല​മാ​ത ബ​സി​ലി​ക്ക​യി​ൽ . ഭാ​ര്യ: ബി​ന്ദു. മ​ക്ക​ൾ: ഇ​നീ​സ്, ഡെ​യ്നി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.