അ​രു​വി​യി​ലി​റ​ങ്ങി​യ യു​വാ​ക്ക​ൾ മു​ങ്ങി​മ​രി​ച്ചു
അ​രു​വി​യി​ലി​റ​ങ്ങി​യ  യു​വാ​ക്ക​ൾ മു​ങ്ങി​മ​രി​ച്ചു
Tuesday, December 1, 2020 1:45 AM IST
നെ​​ടു​​ങ്ക​​ണ്ടം: ഇ​​ടു​​ക്കി, നെ​​ടു​​ങ്ക​​ണ്ടം തൂ​​വ​​ൽ അ​​രു​​വി​​യി​​ൽ കു​​ളി​​ക്കാ​​നി​​റ​​ങ്ങി​​യ ര​​ണ്ടു യു​​വാ​​ക്ക​​ൾ മു​​ങ്ങി​​മ​​രി​​ച്ചു. മു​​രി​​ക്കാ​​ശേ​​രി പാ​​ട്ട​​ത്തി​​ൽ പ​​രേ​​ത​​നാ​​യ സാ​​ബു​​വി​​ന്‍റെ മ​​ക​​ൻ സ​​ജോ​​മോ​​ൻ(21), മു​​രി​​ക്കാ​​ശേ​​രി ഇ​​ഞ്ച​​നാ​​ട്ട് ഷാ​​ജി​​യു​​ടെ മ​​ക​​ൻ സോ​​ണി(16) എ​​ന്നി​​വ​​രാ​​ണ് മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ ഉ​​ച്ച​​യോ​​ടെ​​യാ​​ണു അ​​പ​​ക​​ടം ന​​ട​​ന്ന​​ത്.

മു​​രി​​ക്കാ​​ശേ​​രി​​യി​​ൽ​​നി​​ന്ന് അ​​യ​​ൽ​​വാ​​സി​​ക​​ളും ബ​​ന്ധു​​ക്ക​​ളു​​മാ​​യ ഏ​​ഴു​​പേ​​ര​​ട​​ങ്ങു​​ന്ന സം​​ഘമാണ് തൂ​​വ​​ൽ വെ​​ള്ള​​ച്ചാ​​ട്ടം കാ​​ണു​​ന്ന​​തി​​നാ​​യി എ​​ത്തി​​യ​​ത്. വെ​​ള്ള​​ച്ചാ​​ട്ട​​ത്തി​​നു താ​​ഴ്ഭാ​​ഗ​​ത്ത് വെ​​ള്ളം കെ​​ട്ടി​​ക്കി​​ട​​ക്കു​​ന്ന സ്ഥ​​ല​​ത്ത് യു​​വാ​​ക്ക​​ൾ കു​​ളി​​ക്കാ​​നി​​റ​​ങ്ങു​​ക​​യും ക​​യ​​ത്തി​​ലെ ചു​​ഴി​​യി​​ൽ പെ​​ടു​​ക​​യു​​മാ​​യി​​രു​​ന്നു. മൂ​​ന്നു​​പേ​​രാ​​ണു കു​​ളി​​ക്കാ​​നി​​റ​​ങ്ങി​​യ​​ത്.

വെ​​ള്ള​​ച്ചാ​​ട്ട​​ത്തി​​നു താ​​ഴെ​​യു​​ള്ള സ്ഥ​​ല​​ത്തേ​​ക്കു നീ​​ന്തു​​ന്ന​​തി​​നി​​ടെ പാ​​റ​​ക്കെ​​ട്ടി​​നു സ​​മീ​​പ​​മു​​ള്ള ചു​​ഴി​​യി​​ൽ അ​​ക​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു. ബ​​ന്ധു​​ക്ക​​ളും മ​​റ്റു​​ള്ള​​വ​​രും​​ചേ​​ർ​​ന്ന് ഇ​​വ​​രെ ര​​ക്ഷ​​പ്പെടു​​ത്താ​​ൻ ശ്ര​​മി​​ച്ചെ​​ങ്കി​​ലും സാ​​ധി​​ച്ചി​​ല്ല. ഉ​​ട​​ൻ​​ത​​ന്നെ നെ​​ടു​​ങ്ക​​ണ്ടം ഫ​​യ​​ർ​​ഫോ​​ഴ്സ് സ്ഥ​​ല​​ത്തെ​​ത്തി തെര​​ച്ചി​​ൽ ആ​​രം​​ഭി​​ച്ചു. ഒ​​രു​​മ​​ണി​​ക്കൂ​​റോ​​ളം ന​​ട​​ത്തി​​യ തെര​​ച്ചി​​ലി​​ലാ​​ണ് മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ ക​​ണ്ടെത്തി​​യ​​ത്.​മൃതദേഹങ്ങൾ ഇന്നു​​ച്ച​​ക​​ഴി​​ഞ്ഞ് മു​​രി​​ക്കാ​​ശേ​​രി സെ​​ന്‍റ് മേ​​രീ​​സ് പ​​ള്ളി​​യി​​ൽ സം​​സ്ക​​രി​​ക്കും.

മു​​രി​​ക്കാ​​ശേ​​രി വ​​ട​​ക്കേ​​ട​​ത്ത് കു​​ടും​​ബാം​​ഗം സോ​​ണി​​യാ​​ണ് സ​​ജോ​​മോ​​ന്‍റെ മാ​​താ​​വ്. സ​​ജോ​​മി ഏ​​ക സ​​ഹോ​​ദ​​രി​​യാ​​ണ്. ഡി​​ഗ്രി പ​​ഠ​​ന​​ത്തി​​നു​​ശേ​​ഷം ഐ​​ഇ​​എ​​ൽ​​ടി​​എ​​സ് കോ​​ഴ്സി​​ന് ഈ ​​ആ​​ഴ്ച ചേ​രാ​നൊ​രു​ങ്ങു​ക​യ​ായി​രു​ന്നു സ​​ജോ​​മോ​​ൻ.

മു​​രി​​ക്കാ​​ശേ​​രി സെ​​ന്‍റ് മേ​​രീ​​സ് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ലെ പ​​ത്താം​​ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി​​യാ​​ണ് സോ​​ണി. പി​​താ​​വ് ഷാ​​ജി അ​​ടി​​മാ​​ലി പോ​​ലീ​​സ് കാ​​ന്‍റീ​​ൻ ജീ​​വ​​ന​​ക്കാ​​ര​​നാ​​ണ്.അമ്മ:ഷാ​​ലി (കുവൈറ്റ്). ടോം, ​​ടോ​​ജി എ​​ന്നി​​വ​​ർ സ​​ഹോ​​ദ​​ര​​ങ്ങ​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.