ആ​റു ല​ക്ഷം ക​ട​ന്ന് കോ​വി​ഡ് ബാ​ധി​ത​ർ
ആ​റു ല​ക്ഷം ക​ട​ന്ന് കോ​വി​ഡ് ബാ​ധി​ത​ർ
Tuesday, December 1, 2020 1:45 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ കോ​​​വി​​​ഡ് ബാ​​​ധി​​​ത​​​രു​​​ടെ എ​​​ണ്ണം ആ​​​റു ല​​​ക്ഷം ക​​​വി​​​ഞ്ഞു. ഇ​​​ന്ന​​​ലെ 3382 പേ​​​ർ​​​ക്കുകൂ​​​ടി രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തോ​​​ടെ ആ​​​കെ കോ​​​വി​​​ഡ് ബാ​​​ധി​​​ച്ച​​​വ​​​ർ 6,02,982 ആ​​​യി. ഇ​​​വ​​​രി​​​ൽ 5,38,713 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി. രോ​​​ഗ​​​മു​​​ക്തി നി​​​ര​​​ക്ക് 89.34 ശ​​​ത​​​മാ​​​നം. 61,894 പേ​​​ർ നി​​​ല​​​വി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലു​​​ണ്ട്.

ഇ​​​ന്ന​​​ലെ 34,689 സാ​​​ന്പി​​​ളു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ച​​​പ്പോ​​​ൾ 9.75 ശ​​​ത​​​മാ​​​നം പേ​​​ർ​​​ക്കാ​​​ണ് രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. 6055 പേ​​​ർ ഇ​​​ന്ന​​​ലെ രോ​​​ഗ​​​മു​​​ക്തി നേ​​​ടി. 21 മ​​​ര​​​ണ​​​ങ്ങ​​​ൾ കൂ​​​ടി സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തോ​​​ടെ ആ​​​കെ മ​​​ര​​​ണം 2244 ആ​​​യി.

രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രി​​​ൽ 64 പേ​​​ർ സം​​​സ്ഥാ​​​ന​​​ത്തി​​​നു പു​​​റ​​​ത്തുനി​​​ന്നു വ​​​ന്ന​​​വ​​​രാ​​​ണ്. 2880 പേ​​​ർ​​​ക്കു സ​​​ന്പ​​​ർ​​​ക്ക​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണു രോ​​​ഗം ബാ​​​ധി​​​ച്ച​​​ത്. 405 പേ​​​രു​​​ടെ സ​​​ന്പ​​​ർ​​​ക്ക ഉ​​​റ​​​വി​​​ടം വ്യ​​​ക്ത​​​മ​​​ല്ല. 33 ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു രോ​​​ഗം പി​​​ടി​​​പെ​​​ട്ടു.


ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രു​​​ടെ ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്ക്: മ​​​ല​​​പ്പു​​​റം - 611, കോ​​​ഴി​​​ക്കോ​​​ട് - 481, എ​​​റ​​​ണാ​​​കു​​​ളം - 317, ആ​​​ല​​​പ്പു​​​ഴ - 275, തൃ​​​ശൂ​​​ർ - 250, കോ​​​ട്ട​​​യം - 243, പാ​​​ല​​​ക്കാ​​​ട് - 242, കൊ​​​ല്ലം - 238, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം - 234, ക​​​ണ്ണൂ​​​ർ - 175, പ​​​ത്ത​​​നം​​​തി​​​ട്ട - 91, വ​​​യ​​​നാ​​​ട് - 90, കാ​​​സ​​​ർ​​​ഗോ​​​ഡ് - 86, ഇ​​​ടു​​​ക്കി - 49.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.