സ്വ​പ്ന​യു​ടെ അ​ന​ധി​കൃ​ത നി​യ​മ​നം: ഐ​ടി​ പ​ദ്ധ​തി​ക​ളി​ല്‍ പ്രൈ​സ് വാ​ട്ട​ര്‍ ഹൗ​സ് കൂ​പ്പ​റി​നു താത്കാലി​ക വി​ല​ക്ക്
സ്വ​പ്ന​യു​ടെ അ​ന​ധി​കൃ​ത നി​യ​മ​നം: ഐ​ടി​ പ​ദ്ധ​തി​ക​ളി​ല്‍ പ്രൈ​സ് വാ​ട്ട​ര്‍  ഹൗ​സ് കൂ​പ്പ​റി​നു താത്കാലി​ക വി​ല​ക്ക്
Tuesday, December 1, 2020 1:45 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​ന് കീ​​​ഴി​​​ലു​​​ള്ള ഐ​​​ടി​​​വ​​​കു​​​പ്പി​​​ന്റെ പ​​​ദ്ധ​​​തി​​​ക​​​ളി​​​ല്‍ പ്രൈ​​​സ് വാ​​​ട്ട​​​ര്‍ ഹൗ​​​സ് കൂ​​​പ്പ​​​ര്‍ (പി​​​ഡ​​​ബ്ള്യു​​​സി) ക​​​മ്പ​​​നി​​​ക്ക് താ​​​ത്കാ​​ലി​​​ക വി​​​ല​​​ക്ക് ഏ​​​ര്‍​പ്പെ​​​ടു​​​ത്തി. ര​​​ണ്ടു വ​​​ര്‍​ഷ​​​ത്തേ​​​ക്കാ​​​ണ് പി​​​ഡ​​​ബ്ല്യു​​​സി​​​യെ ഐ​​​ടി വ​​​കു​​​പ്പ് വി​​​ല​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത് കേ​​​സി​​​ലെ പ്ര​​​തി സ്വ​​​പ്ന സു​​​രേ​​​ഷി​​​ന്റെ നി​​​യ​​​മ​​​ന​​​ത്തി​​​ലെ അ​​​പാ​​​ക​​​ത ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ച്ചാ​​​ണ് ന​​​ട​​​പ​​​ടി.

കെ​​​ഫോ​​​ണു​​​മാ​​​യു​​​ള്ള പ്രൈ​​​സ് വാ​​​ട്ട​​​ര്‍ ഹൗ​​​സ് കൂ​​​പ്പ​​​റി​​​ന്റെ നി​​​ല​​​വി​​​ലെ ക​​​രാ​​​ര്‍ ഇ​​​ന്ന​​​ലെ അ​​​വ​​​സാ​​​നി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​ന് പി​​​ന്നാ​​​ലെ​​​യാ​​​ണ് ഐ​​​ടി വ​​​കു​​​പ്പ് ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത് കേ​​​സി​​​ലെ പ്ര​​​തി സ്വ​​​പ്ന​​​യു​​​ടെ പ​​​ങ്ക് പു​​​റ​​​ത്തു​​​വ​​​ന്ന​​​തി​​​ന് പി​​​ന്നാ​​​ലെ ഇ​​​വ​​​രു​​​ടെ നി​​​യ​​​മ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ള്‍ ഉ​​​യ​​​ര്‍​ന്നി​​​രു​​​ന്നു. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പോ​​​ലീ​​​സ് ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ല്‍ പ്രൈ​​​സ് വാ​​​ട്ട​​​ര്‍ ഹൗ​​​സ് കൂ​​​പ്പ​​​റി​​​ന്റെ അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ല്‍ ക​​​ണ്ടെ​​​ത്തി​​​യ​​​രു​​​ന്നു. സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത് കേ​​​സി​​​ലെ പ്ര​​​തി​​​യാ​​​യ സ്വ​​​പ്ന സു​​​രേ​​​ഷ് ഐ ​​​ടി വ​​​കു​​​പ്പി​​​ന് കീ​​​ഴി​​​ലെ ക​​​ഐ​​​സ്ഐ​​​ടി​​​എ​​​ല്ലി​​​ല്‍ ജോ​​​ലി നേ​​​ടു​​​ന്ന​​​ത് പി ​​​ഡ​​​ബ്ല്യൂ​​​സി വ​​​ഴി​​​യാ​​​ണ്.

സ്വ​​​പ്ന​​​യു​​​ടേ​​​ത് വ്യാ​​​ജ ബി​​​രു​​​ദ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റാ​​​ണെ​​​ന്നു തെ​​​ളി​​​ഞ്ഞ​​​തി​​​നു പി​​​ന്നാ​​​ലെ സ്വ​​​പ്ന​​​യു​​​ടെ നി​​​യ​​​മ​​​ന​​​ത്തി​​​ല്‍ വി​​​ശ​​​ദീ​​​ക​​​ര​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കെഎ​​​സ്ഐ​​​ടി എ​​​ല്‍ പി​​​ഡ​​​ബ്ല്യൂ​​​സി​​​ക്ക് നോ​​​ട്ടീ​​​സ് അ​​​യ​​​ക്കു​​​ക​​​യും ഒ​​​പ്പം ഇ ​​​മൊ​​​ബി​​​ലി​​​റ്റി പ​​​ദ്ധ​​​തി​​​യി​​​ല്‍ നി​​​ന്ന് പ്രൈ​​​സ് വാ​​​ട്ട​​​ര്‍ ഹൗ​​​സ് കൂ​​​പ്പ​​​റി​​​നെ ഒ​​​ഴി​​​വാ​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. ഇ​​​തോ​​​ടൊ​​​പ്പം പ്രൈ​​​സ് വാ​​​ട്ട​​​ര്‍ ഹൗ​​​സ് കൂ​​​പ്പേ​​​ഴ്സ് ക​​​ണ്‍​സ​​​ല്‍​ട്ട​​​ന്‍ററായു​​​ള്ള മു​​​ഴു​​​വ​​​ന്‍ ഇ​​​ട​​​പാ​​​ടു​​​ക​​​ളും പ​​​രി​​​ശോ​​​ധി​​​ക്കാ​​​നും ഐ​​​ടി വ​​​കു​​​പ്പി​​​ലെ മു​​​ഴു​​​വ​​​ന്‍ പ​​​ദ്ധ​​​തി​​​ക​​​ളി​​​ല്‍ നി​​​ന്ന് പി​​​ഡ​​​ബ്ല്യു​​​സി​​​യെ ഒ​​​ഴി​​​വാ​​​ക്കാ​​​നും ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി നേ​​​ര​​​ത്തേ നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യി​​​രു​​​ന്നു. ഇ​​​തി​​​നി​​​ടെ സ്വ​​​പ്ന ഐ​​​ടി വ​​​കു​​​പ്പി​​​ല്‍ ജോ​​​ലി നേ​​​ടി​​​യ​​​ത് മു​​​ന്‍ ഐ ​​​ടി സെ​​​ക്ര​​​ട്ട​​​റി എം ​​​ശി​​​വ​​​ശ​​​ങ്ക​​​റിന്‍റെ ശി​​​പാ​​​ര്‍​ശ​​​യോ​​​ടെ​​​യാ​​​ണെ​​​ന്ന ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ത​​​ല സ​​​മി​​​തി​​​യു​​​ടെ ക​​​ണ്ടെ​​​ത്ത​​​ലും പു​​​റ​​​ത്തു​​​വ​​​രു​​​ന്നി​​​രു​​​ന്നു. ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ല്‍ സ്വ​​​പ്ന​​​ക്ക് ക​​​ഐ​​​സ്ഐ​​​ടി​​​ഐ​​​എ​​​ല്ലി​​​ല്‍ ക​​​രാ​​​ര്‍ നി​​​യ​​​മ​​​നം ല​​​ഭി​​​ക്കാ​​​ന്‍ ഐ​​​ടി സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്ന എം. ​​​ശി​​​വ​​​ശ​​​ങ്ക​​​ര്‍ ഇ​​​ട​​​പെ​​​ട്ടെ​​​ന്നും ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​തേ​​​തു​​​ട​​​ര്‍​ന്നാ​​​ണ് മ​​​റ്റു​​​പ​​​ദ്ധ​​​തി​​​ക​​​ളി​​​ല്‍ നി​​​ന്ന് പി​​​ഡ​​​ബ്ല്യൂ സി​​​യെ ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നും ഇ​​​വ​​​രു​​​മാ​​​യു​​​ള്ള മു​​​ഴു​​​വ​​​ന്‍ ഇ​​​ട​​​പാ​​​ടു​​​ക​​​ളും പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി സ​​​ര്‍​ക്കാ​​​രി​​​ന് റി​​​പ്പോ​​​ര്‍​ട്ട് സ​​​മ​​​ര്‍​പ്പി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.