ഫാ. റോയി കണ്ണൻചിറ സിഎംഐക്ക് വൈജ്ഞാനിക സാഹിത്യ പുരസ്കാരം
ഫാ. റോയി കണ്ണൻചിറ സിഎംഐക്ക് വൈജ്ഞാനിക സാഹിത്യ പുരസ്കാരം
Sunday, November 29, 2020 12:19 AM IST
തി​രു​വ​ന​ന്ത​പു​രം: ദീ​പി​ക ബാ​ല​സ​ഖ്യം ഡ​യ​റ​ക്ട​ർ ഫാ ​റോ​യി ക​ണ്ണ​ൻ​ചി​റ സി​എം​ഐ, സാ​ഹി​തി ഏ​ർ​പ്പെ​ടു​ത്തി​യ മി​ക​ച്ച പു​സ്ത​ക​ത്തി​നു​ള്ള വൈ​ജ്ഞാ​നി​ക സാ​ഹി​ത്യ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​യി. പ്ര​പ​ഞ്ച​മാ​ന​സം എ​ന്ന പു​സ്ത​ക​മാ​ണ് അ​വാ​ർ​ഡി​ന ർ​ഹ​മാ​യ​ത്. യു.​എ​ൻ പ്ര​ഖ്യാ​പി​ത ദി​നാ​ച​ര ണ ​ങ്ങ​ളെ ക്കു​റി​ച്ചു​ള്ള 345 ലേ​ഖ​ന​ങ്ങ​ളു​ടെ സ​മാ​ഹാ​ര​മാ​ണ് പു​സ്ത​കം. 1998 ഡി​സം​ബ​ർ 30ന് ​ഇ​ര​ട്ട സ​ഹോ​ദ​ര​ൻ ഫാ. ​റോ​ബി ക​ണ്ണ​ൻ​ചി​റ​യോ​ടൊ​പ്പം സി​എം​ഐ സ​ഭ​യി​ൽ വൈ​ദി​ക​നാ​യ ഇ​ദ്ദേ​ഹം മൂ​വാ​റ്റു​പു​ഴ കാ​ർ​മ​ൽ പ്ര​വി​ശ്യാ​ംഗ​മാ​ണ്. 2003 മു​ത​ൽ ദീ​പി​ക ബാ​ല​സ​ഖ്യം (ഡി​സി​എ​ൽ) ഡ​യ​റ​ക്ട​ർ (കൊ​ച്ചേ​ട്ട​ൻ).

ഭി​ന്ന​ശേ​ഷി​യു​ള്ള​വ​രു​ടെ കാ​യി​ക വി​ഭാ​ഗ​മാ​യ സ്പെ​ഷ​ൽ ഒ​ളി​മ്പി​ക്സ് ഭാ​ര​ത് കേ​ര​ള​യു​ടെ ഏ​രി​യ ഡ​യ​റ​ക്ട​ർ. ക​ത്തോ​ലി​ക്കാ സ​ഭ​യി​ൽ ഭി​ന്ന​ശേ​ഷി​യു​ള്ള​വ​രെ പ​രി​പാ​ലി​ക്കു​ന്ന​വ​രു​ടെ ദേ​ശീ​യ സം​ഘ​ട​ന​യാ​യ എസി​ആ​ർ​സി​ഐ വൈ​സ് പ്ര​സി​ഡ​ന്‍റ്. കേ​ര​ള​ത്തി​ൽ ഭി​ന്ന​ശേ​ഷി​യു​ള്ള​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ ഏ​കോ​പ​ന സ​മി​തി​യാ​യ സേ​ക്ര​ഡ് സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന കോ​-ഓർ​ഡി​നേ​റ്റ​ർ, ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബി​ന്‍റെ സം​സ്ഥാ​ന ഡ​യ​റ​ക്ട​ർ, സ്പെ​ഷ​ൽ ഒ​ളി​മ്പി​ക്സ് ഭാ​ര​ത് (എ​സ്.​ഒ.​ബി) ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം എ​ന്നീ നി​ല​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്നു.


കു​ട്ടി​ക​ളു​ടെ ദീ​പി​ക​യു​ടെ ചീ​ഫ് എ​ഡി​റ്റ​ർ, ചി​ൽ​ഡ്ര​ൻ​സ് ഡൈ​ജ​സ്റ്റ് ഇം​ഗ്ലീ​ഷ് മാ​സി​ക​യു​ടെ അ​സോ​സി​യേ​റ്റ് എ​ഡി​റ്റ​ർ എ​ന്നീ​നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ക്കു​ന്നു.

വാ​ക്കി​ൽ വി​രി​ഞ്ഞ പൂ​ക്ക​ൾ, വ​ലി​ച്ചു​കീ​റാ​ൻ ഒ​രു മു​ഖം, വ​ള​വി​ന​പ്പു​റ​ത്തെ വ​ഴി, തേ​ൻ​മ​ഴ​ത്തു​ള്ളി​ക​ൾ, ആ​കാ​ശ​ത്തി​ന്‍റെ മു​ഴ​ക്ക​ങ്ങ​ൾ, ക​ട​ലോ​ള​ങ്ങ​ളി​ൽ ക​ട​ലാ​സു തോ​ണി​ക​ൾ എ​ന്നീ ഗ്ര​ന്ഥ​ങ്ങ​ളു​ടെ ക​ർ​ത്താ​വാ​ണ്. ആ​ബാ പി​താ​വേ, ബ​ലി​യാ​കു​വാ​ൻ, ആ​കാ​ശ​മോ​ക്ഷ​ത്തി​ൻ പ്ര​ഭ​യി​ൽ, മ​ധു​രോ​ർ​മ്മ എ​ന്നീ ആ​ൽ​ബ​ങ്ങ​ളു​ൾ​പ്പെ​ടെ നി​ര​വ​ധി ക്രി​സ്തീ​യ ഭ​ക്തി​ഗാ​ന​ങ്ങ​ളു​ടെ ര​ച​യി​താ​വു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.