എം. ശി​വ​ശ​ങ്ക​ര്‍ വി​ളി​ച്ച കസ്റ്റംസ് ഉ​ദ്യോ​ഗ​സ്ഥ​നെ തേടി എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ്
Saturday, November 28, 2020 1:02 AM IST
കൊ​​​ച്ചി: സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത് കേ​​​സി​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ മു​​​ന്‍ പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി എം. ​​ശി​​​വ​​​ശ​​​ങ്ക​​​ര്‍ വി​​​ളി​​​ച്ച ക​​​സ്റ്റം​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ ക​​​ണ്ടെ​​​ത്താ​​​ന്‍ എ​​​ന്‍​ഫോ​​​ഴ്‌​​​സ്‌​​​മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് (​ഇ​​​ഡി) നീ​​​ക്ക​​​ങ്ങ​​​ള്‍ ആ​​​രം​​​ഭി​​​ച്ചു.

ക​​​ഴി​​​ഞ്ഞ ഏ​​​പ്രി​​​ലി​​​ലെ​​​ത്തി​​​യ ഷി​​​പ്പ് കാ​​​ര്‍​ഗോ വി​​​ട്ടു​​​കി​​​ട്ടാ​​​ന്‍ സ്വ​​​പ്ന സു​​​രേ​​​ഷി​​​നു​​​വേ​​​ണ്ടി ​ശി​​​വ​​​ശ​​​ങ്ക​​​ര്‍ ഇ​​​ട​​​പെ​​​ട്ടു​​​വെ​​​ന്നാ​​​ണ് ഇ​​​ഡി​​​യു​​​ടെ വി​​​ല​​​യി​​​രു​​​ത്ത​​​ല്‍. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ര​​​ണ്ടു ക​​​സ്റ്റം​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ക​​​ളി​​​ല്‍​നി​​​ന്ന് ഇ​​​ഡി മൊ​​​ഴി​​​യെ​​​ടു​​​ത്തു.


കൊ​​​ച്ചി​​​യി​​​ല്‍​നി​​​ന്നു ഡ​​​ല്‍​ഹി​​​യി​​​ലേ​​​ക്കു ഡെ​​​പ്യൂ​​​ട്ടേ​​​ഷ​​​നി​​​ല്‍ മാ​​​റി​​​യ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​യി​​ൽ​​നി​​ന്നും ക​​​സ്റ്റം​​​സ് അ​​​പ്രൈ​​​സ​​​റാ​​​യ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​യി​​​ല്‍​നി​​​ന്നു​​​മാ​​​ണു മൊ​​​ഴി​​​യെ​​​ടു​​​ത്ത​​​ത്. യു​​​എ​​​ഇ കോ​​​ണ്‍​സു​​​ലേ​​​റ്റി​​​ലേ​​​ക്കെ​​​ത്തി​​​യ​​​തു കു​​​ടി​​​വെ​​​ള്ള​​​ക്കു​​​പ്പി​​​ക​​​ളാ​​​യി​​​രു​​​ന്നെ​​​ന്നും ഇ​​​ത് എ​​​ഫ്എ​​​സ്എ​​​സ്എ​​​ഐ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ പ​​​രി​​​ശോ​​​ധി​​​ച്ചി​​​രു​​​ന്നു​​​വെ​​​ന്നും കാ​​​ര്‍​ഗോ ക്ലി​​​യ​​​റ​​​ന്‍​സ് ഒ​​​ഴി​​​വാ​​​ക്കി വി​​​ട്ടു​​ന​​​ല്‍​കാ​​​ന്‍ ക​​​സ്റ്റം​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ആ​​രും വി​​​ളി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും ഇ​​​വ​​​ര്‍ മൊ​​​ഴി ന​​​ല്‍​കി​​​യ​​​താ​​​യാ​​​ണു സൂ​​​ച​​​ന.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.