കോ​വി​ഡ് ബാ​ധി​ച്ച് ഡോക്‌ടർ മരിച്ചു
കോ​വി​ഡ് ബാ​ധി​ച്ച് ഡോക്‌ടർ മരിച്ചു
Saturday, November 28, 2020 12:36 AM IST
ഗാ​ന്ധി​ന​ഗ​ർ (കോ​ട്ട​യം): എ​റ​ണ​കു​ളം ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​സ്ഥി​രോ​ഗ വി​ഭാ​ഗം മേ​ധാ​വി കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. കോ​ട്ട​യം പ​ത്ത​നാ​ട് മു​ണ്ട​ത്താ​നം ഇ​ടി​ക്കു​ള​പ്പാ​റ ഇ.​സി. ബാ​ബു കു​ട്ടി (60)യാ​ണു മ​രി​ച്ച​ത്. ഒ​ന്ന​ര മാ​സ​ത്തി​ലേ​റെ​യാ​യി പ്ര​മേ​ഹ​രോ​ഗ​ത്തെ തു​ട​ർ​ന്നു കൊ​ച്ചി ആ​സ്റ്റ​ർ മെ​ഡി​സി​റ്റി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​തി​നി​ടെ കോ​വി​ഡ് രോ​ഗ​ബാ​ധി​ത​നു​മാ​യി. വ്യാ​ഴാ​ഴ്ച ആ​രോ​ഗ്യ​നി​ല അ​തീ​വ ഗു​രു​ത​ര​മാ​കു​ക​യും രാ​ത്രി 11.30നു ​മ​ര​ണ​പ്പെ​ടു​ക​യും ചെ​യ്തു.

വ്യാ​ഴാ​ഴ്ച കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ അ​സ്ഥി​രോ​ഗ വി​ഭാ​ഗം മേ​ധാ​വി​യാ​യി നി​യ​മി​ച്ചു​കൊ​ണ്ടു​ള്ള വി​ജ്ഞാ​പ​നം ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ധി​കൃ​ത​ർ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് മ​ര​ണം. മൃ​ത​ദേ​ഹം ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു​ശേ​ഷം ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​ന് പ​ത്ത​നാ​ട് മു​ണ്ട​ത്താ​നു​ള്ള കു​ടും​ബ വീ​ട്ടി​ൽ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം സം​സ്ക​രി​ച്ചു. ഭാ​ര്യ: ഡോ. ​ല​ത (അ​ന​സ്തേ​ഷ്യാ വി​ഭാ​ഗം ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ്). മ​ക​ൻ: ഡോ. ​ദീ​പ​ക് ബാ​ബു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.