തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​ൻ പോ​ലീ​സ് സേ​ന സ​ജ്ജം
Wednesday, November 25, 2020 11:08 PM IST
ക​​​ണ്ണൂ​​​ർ: ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ സു​​​ര​​​ക്ഷ ശ​​​ക്ത​​​മാ​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് ന​​​ട​​​പ​​​ടി തു​​​ട​​​ങ്ങി. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി വി​​​വി​​​ധ സേ​​​നാ​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളെ ജി​​​ല്ല​​​ക​​​ളി​​​ൽ വി​​​ന്യ​​​സി​​​ക്കും. ഡി​​​ഐ​​​ജി, എ​​​സ്പി എ​​​ന്നി​​​വ​​​രു​​​ടെ മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ലു​​​ള്ള സ്ട്രൈ​​​ക്കിം​​​ഗ് ഫോ​​​ഴ്സി​​​നു​​​ പു​​​റ​​​മേ അ​​​ത​​​ത് സ്റ്റേ​​​ഷ​​​ൻ പ​​​രി​​​ധി​​​യി​​​ലും സ്ട്രൈ​​​ക്കിം​​​ഗ് ഫോ​​​ഴ്സു​​​ണ്ടാ​​​കും. മാ​​​വോ​​​യി​​​സ്റ്റ് സാ​​​ന്നി​​​ധ്യം സ്ഥി​​​രീ​​​ക​​​രി​​​ച്ച ബൂ​​​ത്തു​​​ക​​​ളി​​​ൽ ത​​​ണ്ട​​​ർ ബോ​​​ൾ​​​ട്ടി​​​നെ​​​യും പ്ര​​​ശ്ന​​​ബാ​​​ധി​​​ത ബൂ​​​ത്തു​​​ക​​​ളി​​​ൽ കൂ​​​ടു​​​ത​​​ൽ സാ​​​യു​​​ധ​​​സേ​​​ന​​​ക​​​ളെ​​​യും വി​​​ന്യ​​​സി​​​ക്കും. താ​​​ഴെ​​​പ്പ​​​റ​​​യു​​​ന്ന രീ​​​തി​​​യി​​​ലാ​​​ണ് പോ​​​ലീ​​​സ് സേ​​​ന​​​ക​​​ളെ വി​​​ന്യ​​​സി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

ഗ്രൂ​​​പ്പ് പ​​​ട്രോ​​​ൾ: അ​​​ഞ്ച് ബൂ​​​ത്തു​​​ക​​​ൾ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് ഒ​​​രു എ​​​സ്ഐ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ നാ​​​ല് പോ​​​ലീ​​​സു​​​കാ​​​ർ അ​​​ട​​​ങ്ങു​​​ന്ന സം​​​ഘം.

ലോ ​​​ആ​​​ൻ​​​ഡ് ഓ​​​ർ​​​ഡ​​​ർ പ​​​ട്രോ​​​ൾ: എ​​​സ്ഐ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ നാ​​​ലു​​​പേ​​​ര​​​ട​​​ങ്ങു​​​ന്ന പോ​​​ലീ​​​സാ​​​ണ് സം​​​ഘ​​​ത്തി​​​ലു​​​ള്ള​​​ത്. സ്റ്റേ​​​ഷ​​​ൻ​​​പ​​​രി​​​ധി കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചാ​​​ണ് പ്ര​​​വ​​​ർ​​​ത്ത​​​നം. ഇ​​​ത്ത​​​രം ര​​​ണ്ടോ മൂ​​​ന്നോ ടീ​​​മു​​​ക​​​ൾ ഒ​​​രു സ്റ്റേ​​​ഷ​​​ൻ പ​​​രി​​​ധി​​​യി​​​ലു​​​ണ്ടാ​​​കും. പ്ര​​​ശ്ന​​​ബാ​​​ധി​​​ത ബൂ​​​ത്തു​​​ക​​​ൾ കൂ​​​ടു​​​ത​​​ലു​​​ള്ള പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ പ​​​രി​​​ധി​​​ക​​​ളി​​​ൽ ടീ‌​​​മു​​​ക​​​ളു​​​ടെ എ​​​ണ്ണം കൂ​​​ടും.


സ്ട്രൈ​​​ക്കിം​​​ഗ് ഫോ​​​ഴ്സ്: എ​​​സ്ഐ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ 20 പേ​​​ര​​​ട​​​ങ്ങു​​​ന്ന സം​​​ഘ​​​മാ​​​ണ് സ്ട്രൈ​​​ക്കിം​​​ഗ് ഫോ​​​ഴ്സി​​​ലു​​​ള്ള​​​ത്. ബൂ​​​ത്തു​​​ക​​​ളി​​​ൽ പ്ര​​​ശ്ന​​​ങ്ങ​​​ളു​​​ണ്ടാ​​​യാ​​​ൽ ലോ ​​​ആ​​​ൻ​​​ഡ് ഓ​​​ർ​​​ഡ​​​ർ പ​​​ട്രോ​​​ൾ സം​​​ഘ​​​ത്തി​​​ന്‍റെ റി​​​പ്പോ​​​ർ​​​ട്ട് പ്ര​​​കാ​​​രം ഇ​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​യി​​​രി​​​ക്കും ബൂ​​​ത്തു​​​ക​​​ളി​​​ലും പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും എ​​​ത്തു​​​ക.

എ​​​സ്പി​​​യു​​​ടെ സ്ട്രൈ​​​ക്കിം​​​ഗ് ഫോ​​​ഴ്സ്: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ്ര​​​ശ്ന​​​ങ്ങ​​​ളു​​​ണ്ടാ​​​യാ​​​ൽ എ​​​സ്പി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ 30 പേ​​​ര​​​ട​​​ങ്ങു​​​ന്ന ദ്രു​​​ത​​​ക​​​ർ​​​മ സേ​​​ന​​​യു​​​ണ്ടാ​​​കും. ഒ​​​രു ബ​​​സി​​​ലും ര​​​ണ്ട് ജീ​​​പ്പു​​​ക​​​ളി​​​ലു​​​മാ​​​യി​​​ട്ടാ​​​ണ് സാ​​​യു​​​ധ​​​സേ​​​ന എ​​​സ്പി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പ​​​ട്രോ​​​ളിം​​​ഗ് ന​​​ട​​​ത്തു​​​ന്ന​​​ത്.

ഡി​​​ഐ​​​ജി സ്ട്രൈ​​​ക്കിം​​​ഗ് ഫോ​​​ഴ്സ്: ഡി​​​ഐ​​​ജി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ 33 പേ​​​ര​​​ട​​​ങ്ങു​​​ന്ന സാ​​​യു​​​ധ​​​സേ​​​ന​​​യു​​​ണ്ടാ​​​കും.ടൈം ​​​പ​​​ട്രോ​​​ളിം​​​ഗ് സം​​​ഘം: വൈ​​​കു​​​ന്നേ​​​രം നാ​​​ലു​​​മു​​​ത​​​ൽ പു​​​ല​​​ർ​​​ച്ചെ ര​​​ണ്ടു​​​വ​​​രെ​​​യാ​​​ണ് ഇ​​​വ​​​രു​​​ടെ ഡ്യൂ​​​ട്ടി. ഓ​​​രോ സ്റ്റേ​​​ഷ​​​ൻ പ​​​രി​​​ധി​​​ക​​​ളി​​​ലും ബൈ​​​ക്കു​​​ക​​​ളി​​​ലാ​​​ണ് ര​​​ണ്ടം​​​ഗ സാ​​​യു​​​ധ​​​സം​​​ഘം സ​​​ഞ്ച​​​രി​​​ക്കു​​​ന്ന​​​ത്.

റെ​​​നീ​​​ഷ് മാ​​​ത്യു

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.