കെസിവൈഎം സംസ്ഥാന കലോത്സവം തുടങ്ങി
Wednesday, November 25, 2020 10:58 PM IST
തൃശൂർ: യുവജനങ്ങളുടെ കലാസാഹിത്യപരമായ കഴിവുകൾ സമൂഹത്തിന്റെ നന്മയ്ക്കായി ഉപയോഗിക്കണമെന്ന് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. കെസിവൈഎം സംസ്ഥാന കലോത്സവം ”ഉത്സവ് 2020’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പ്രസിഡന്റ് ബിജോ പി. ബാബു അധ്യക്ഷനായി. കോവിഡ് സാഹചര്യങ്ങൾ പരിഗണിച്ച് ഓണ്‍ലൈനായാണ് ഇത്തവണ മത്സരങ്ങൾ. ഫാ. സ്റ്റീഫൻ തോമസ്, ജനറൽ സെകട്ടറി ക്രിസ്റ്റി ചക്കാലക്കൽ, ജെയ്സണ്‍ ചക്കേടത്ത്, അനൂപ് പുന്നപ്പുഴ, ഫാ. ഡിറ്റോ കൂള, സാജൻ ജോസ്, സാജൻ മുണ്ടൂർ, അഖിൽ ജോസ് എന്നിവർ പ്രസംഗിച്ചു.