ബി​നീ​ഷ് കോടിയേരി കൂടുതൽ പ്രതിസന്ധിയിൽ ; സ്വ​ത്ത് ക​ണ്ടു​കെ​ട്ടാ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്
Tuesday, November 24, 2020 12:34 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​യ​​​ക്കു​​​മ​​​രു​​​ന്നു കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​റ​​​സ്റ്റി​​​ലാ​​​യ ബി​​​നീ​​​ഷ് കോ​​​ടി​​​യേ​​​രി​​​യു​​​ടെ​​​യും ഭാ​​​ര്യ റെ​​​നീ​​​റ്റ​​​യു​​​ടെ​​​യും സ്വ​​​ത്തു​​​ക്ക​​​ൾ ക​​​ണ്ടു​​​കെ​​​ട്ടാ​​​ൻ എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ്. ഇ​​​തി​​​ന്‍റെ ആ​​​ദ്യ​​​പ​​​ടി​​​യാ​​​യി ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഐ​​​ജി​​​ക്ക് എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡയറക്ട റേറ്റ് ക​​​ത്ത് ന​​​ൽ​​​കി. എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡെ​​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്ട​​​ർ രാ​​​ഹു​​​ൽ സി​​​ൻ​​​ഹ​​​യാ​​​ണ് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഐ​​​ജി​​​ക്കു ക​​​ത്ത് ന​​​ൽ​​​കി​​​യ​​​ത്. ക​​​ള്ള​​​പ്പ​​​ണം വെ​​​ളു​​​പ്പി​​​ക്ക​​​ൽ തടയൽ നി​​​യ​​​മപ്ര​​​കാ​​​ര​​​മാ​​​ണു ന​​​ട​​​പ​​​ടി.

ബി​​​നീ​​​ഷി​​​ന്‍റെ പേ​​​രി​​​ലു​​​ള്ള മ​​​രു​​​തും​​​കു​​​ഴി​​​യി​​​ലെ"കോ​​​ടി​​​യേ​​​രി’ എ​​​ന്ന വീ​​​ടും സ്വ​​​ത്തു​​​ക്ക​​​ളും ക​​​ണ്ടു​​​കെ​​​ട്ടാ​​​നാ​​​ണ് എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് തീ​​​രു​​​മാ​​​നം. ഇ​​​തി​​​നൊ​​​പ്പം ബി​​​നീ​​​ഷി​​​ന്‍റെ ഭാ​​​ര്യ റെ​​​നീ​​​റ്റ, മ​​​യ​​​ക്കു​​​മ​​​രു​​​ന്നു കേ​​​സി​​​ലെ മു​​​ഖ്യ​​​പ്ര​​​തി അ​​​നൂ​​​പ് മു​​​ഹ​​​മ്മ​​​ദ് എ​​​ന്നി​​​വ​​​രു​​​ടെ​​​യും സ്വ​​​ത്ത് ക​​​ണ്ടു​​​കെ​​​ട്ട​​​ണ​​​മെ​​​ന്ന് എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഇ​​​വ​​​രു​​​ടെ സ്വ​​​ത്തി​​​ന്‍റെ കൈ​​​മാ​​​റ്റം ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ വ​​​കു​​​പ്പ് ത​​​ട​​​ഞ്ഞു.


ബി​​​നീ​​​ഷി​​​ന്‍റെ സ്വ​​​ത്തുവ​​​ക​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് നേ​​​ര​​​ത്തെ​​​യും എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഐ​​​ജി​​​ക്ക് ക​​​ത്ത് ന​​​ൽ​​​കി​​​യി​​​രു​​​ന്നു. സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ൽ ക​​​ഴി​​​ഞ്ഞ മാ​​​സ​​​മാ​​​ണ് ബി​​​നീ​​​ഷി​​​ന്‍റെ ആ​​​സ്തി​​​വ​​​ക​​​ക​​​ളു​​​ടെ കൈ​​​മാ​​​റ്റം മ​​​ര​​​വി​​​പ്പി​​​ച്ചു​​​കൊ​​​ണ്ട് കൊ​​​ച്ചി എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഓ​​​ഫീ​​​സ് സം​​​സ്ഥാ​​​ന ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ വ​​​കു​​​പ്പി​​​നു ക​​​ത്തു ന​​​ൽ​​​കി​​​യ​​​ത്.

ബി​​​നീ​​​ഷ് കോ​​​ടി​​​യേ​​​രി​​​യു​​​ടെ ബി​​​സി​​​ന​​​സ് പ​​​ങ്കാ​​​ളി ആ​​​ന​​​ന്ദ് പ​​​ത്മ​​​നാ​​​ഭ​​​നെ എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഇ​​​ന്ന​​​ലെ വീ​​​ണ്ടും ചോ​​​ദ്യം ചെ​​​യ്തു. ക​​​ഴി​​​ഞ്ഞ മാ​​​സം ക​​​ണ്ണൂ​​​രി​​​ൽ വ​​​ച്ചും ഇ​​​യാ​​​ളെ ചോ​​​ദ്യം ചെ​​​യ്തി​​​രു​​​ന്നു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ശം​​​ഖു​​​മു​​​ഖ​​​ത്തെ ഓ​​​ൾ​​​ഡ് കോ​​​ഫീ ഹൗ​​​സ്, ടോ​​​റ​​​സ് റെമ​​​ഡീ​​​സ് എ​​​ന്നീ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ ഇ​​​ട​​​പാ​​​ടു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​പ്പെട്ടാണു ചോ​​​ദ്യം ചെ​​​യ്ത​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.