ചങ്ങനാശേരി: ഒന്നേകാൽ നൂറ്റാണ്ടിലധികമായി സഭയുടെയും പൊതു സമൂഹത്തിന്റെയും മാധ്യമ ജാഗ്രതയ്ക്കുവേണ്ടി നിലകൊള്ളുന്ന ദിനപത്രമാണ് ദീപികയെന്ന് ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം. ദീപിക ഫ്രണ്ട്സ് ക്ലബിന്റെ ചങ്ങനാശേരി അതിരൂപത ഭാരവാഹികളുടെ കണ്‍വൻഷനും 2020-22 പ്രവർത്തന വർഷ ഉദ്ഘാടനവും സൂം പ്ലാറ്റ്ഫോമിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു ആർച്ച് ബിഷപ്. ദീപികയെ ശക്തീകരിക്കാൻ സമുദായാംഗങ്ങൾ ഒറ്റക്കെട്ടായി കൈകോർക്കണമെന്നും മാർ പെരുന്തോട്ടം ആഹ്വാനം ചെയ്തു.
2020 ഡിസംബർ ഒന്നു മുതൽ 31വരെ അതിരൂപത നടപ്പിലാക്കുന്ന ദീപിക തീവ്രപ്രചാരണ മാസത്തിന്റെ പ്രഖ്യാപനവും ആർച്ച്ബിഷപ് നിർവഹിച്ചു. മംഗളവാർത്താക്കാലം ഒന്നാം ഞായറായ ഈ മാസം 29ന് അതിരൂപതയിലെ എല്ലാ ഇടവകകളിലും ഡിഎഫ്സി യൂണിറ്റുതല പ്രവർത്തനങ്ങളുടെയും ദീപിക പ്രചാരണ മാസത്തിന്റെയും ഉദ്ഘാടനവും നടക്കും.
അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ ദീപിക സമൂഹ വളർച്ചയ്ക്ക് എന്ന വിഷയത്തെക്കുറിച്ച് ക്ലാസ് നയിച്ചു. സഭയുടെ പ്രേഷിത ദൗത്യമാണ് ദീപിക നിർവഹിക്കുന്നതെന്നും മാർ തോമസ് തറയിൽ പറഞ്ഞു. ഡിഎഫ്സി ലീഡർമാരുടെ ഇടവകതല ദൗത്യം എന്ന വിഷയത്തിൽ ഡിഎഫ്സി സംസ്ഥാന ഡയറക്ടർ ഫാ.റോയി കണ്ണൻചിറ ക്ലാസ് നയിച്ചു. അതിരൂപതാ പ്രസിഡന്റ് ആന്റണി തോമസ് മലയിൽ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയിന്റ് ഡയറക്ടർ ഫാ.ജിനോ പുന്നമറ്റത്തിൽ, അതിരൂപത ഡയറക്ടർ ഫാ.ജോർജ് മാന്തുരുത്തിൽ, സംസ്ഥാന പ്രസിഡന്റ് സണ്ണി തോമസ് പുളിങ്കാലായിൽ, വനിതാവിഭാഗം അതിരൂപതാ പ്രസിഡന്റ് ആൻസി ചേന്നോത്ത് എന്നിവർ പ്രസംഗിച്ചു.
രാഷ്ട്രദീപിക ലിമിറ്റഡ് മുൻ എംഡിയും കുടമാളൂർ തീർഥാടനകേന്ദ്രം ആർച്ച്പ്രീസ്റ്റുമായ റവ.ഡോ.മാണി പുതിയിടം, അന്പൂരി ഫൊറോനാ ഡയറക്ടർ ഫാ.ജേക്കബ് ചീരംവേലിൽ, നെടുംകുന്നം ഫൊറോനാ ഡയറക്ടർ ഫാ.തോമസ് പ്ലാപ്പറന്പിൽ, അതിരുപത കുടുംബകൂട്ടായ്മാ ഡയറക്ടർ ഫാ.ജെന്നി കായംകുളത്തുശേരി എന്നിവർ പ്രസംഗിച്ചു. അതിരൂപതയിലെ 250 ഇടവകകളിൽ നിന്നായി ആയിരത്തോളം ഡിഎഫ്സി ഭാരവാഹികളും സംഘടനാ നേതാക്കളും കണ്‍വൻഷനിൽ പങ്കെടുത്തു. അതിരൂപത ജനറൽസെക്രട്ടറി പരിമൾ ആന്റണി അറക്കത്തറ, സെക്രട്ടറിമാരായ സേവ്യർ തോമസ് കൊണ്ടേോടി, മോൻസി ജോസഫ് മഠത്തിൽ, വൈസ്പ്രസിഡന്റുമാരായ ജോഷി ജോസഫ് കൊല്ലാപുരം, ആൻസി ജോണ്‍ ചെന്പകത്തുപറന്പിൽ, ട്രഷറർമാരായ ടിജി സി.വർഗീസ് ചിറ്റേട്ടുകളം, ബിൻസി മാത്യു കുഴിംതൊട്ടിയിൽ ഉപദേശക സമിതി അംഗങ്ങളായ സി.എ.ഏബ്രഹാം കട്ടക്കയം, ജോണിക്കുട്ടി സ്കറിയ കോവുക്കുന്നേൽ, റിസോഴ്സ് പേഴ്സണ്‍ എ.പി.തോമസ്, യുവദീപ്തി എസ്എംവൈഎം അതിരൂപത പ്രസിഡന്റ് ഷിജോ മാത്യു ഇടയാടിൽ, ദീപിക അസിസ്റ്റന്റ് സർക്കുലേഷൻ മാനേജർ വർഗീസ് ഡൊമിനിക് എന്നിവർ നേതൃത്വം നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.