ബ്രില്യന്‍റ് സ്റ്റഡി സെന്‍റർ മെഡിക്കൽ ബ്രാഞ്ചിന്‍റെ വിക്ടറി ഡേ ആഘോഷിച്ചു
ബ്രില്യന്‍റ് സ്റ്റഡി സെന്‍റർ മെഡിക്കൽ ബ്രാഞ്ചിന്‍റെ  വിക്ടറി ഡേ ആഘോഷിച്ചു
Monday, November 23, 2020 11:58 PM IST
കോ​ട്ട​യം: ഈ ​വ​ർ​ഷ​ത്തെ മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ വി​ജ​യി​ക​ളാ​യ​വ​രെ ആ​ദ​രി​ക്കാ​നാ​യി പാ​ലാ ബ്രി​ല്യ​ന്‍റ് സ്റ്റ​ഡി സെ​ന്‍റ​ർ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് വി​ക്ട​റി ഡേ ​ആ​ഘോ​ഷി​ച്ചു. ഡ​യ​റ​ക്ട​ർ സെ​ബാ​സ്റ്റ്യ​ൻ ജി. ​മാ​ത്യു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ച​ട​ങ്ങി​ൽ ജോ​സ് കെ.​മാ​ണി എം​പി ആ​ഘോ​ഷ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ത്തോ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ മു​ണ്ട​മ​റ്റം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കേ​ര​ള മെ​ഡി​ക്ക​ൽ ര​ണ്ടാം റാ​ങ്ക് നേ​ടി​യ എ. ​ലു​ലു​വി​ന് അ​ഞ്ചു ല​ക്ഷം രൂ​പ​യും മൂ​ന്നാം റാ​ങ്ക് നേ​ടി​യ സ​നീ​ഷ് അ​ഹ​മ്മ​ദി​ന് മൂ​ന്നു ല​ക്ഷം രൂ​പ​യും നാ​ലാം റാ​ങ്ക് നേ​ടി​യ ഫി​ല​മോ​ൻ കു​ര്യാ​ക്കോ​സി​ന് ര​ണ്ടു ല​ക്ഷം രൂ​പ​യും ഓ​ൾ ഇ​ന്ത്യ റാ​ങ്ക് -100 നു​ള്ളി​ൽ ല​ഭി​ച്ച തെ​രേ​സ സോ​ണി, ഫ​ർ​ഹീ​ൻ കെ.​എ​സ്., ജോ​സ​ഫ് വ​ർ​ഗീ​സ്, ഷ​മീ​ൽ ക​ല്ലാ​ടി, ഫാ​ത്തി​മ ഷ​ഹാ​ന എ​ന്നി​വ​ർ​ക്ക് ഒ​രു ല​ക്ഷം രൂ​പ വീ​ത​വും കാ​ഷ് അ​വാ​ർ​ഡും ഗോ​ൾ​ഡ് മെ​ഡ​ലും ജോ​സ് കെ.​മാ​ണി വി​ത​ര​ണം ചെ​യ്തു.


ഓ​ൾ ഇ​ന്ത്യ റാ​ങ്ക് 150-നു​ള്ളി​ൽ ല​ഭി​ച്ച എ​ട്ടു പേ​ർ​ക്ക് 50,000 രൂ​പ​യു​ടെ കാ​ഷ് അ​വാ​ർ​ഡ് രാ​ജ​ൻ മു​ണ്ട​മ​റ്റ​വും ഫാ.​ജോ​ഷി സെ​ബാ​സ്റ്റ്യ​നും ചേ​ർ​ന്ന് വി​ത​റ​ണം ചെ​യ്തു. ഡ​യ​റ​ക്ട​ർ​മാ​രാ​യ സ്റ്റീ​ഫ​ൻ ജോ​സ​ഫ്, ജോ​ർ​ജ് തോ​മ​സ്, ബി. ​സ​ന്തോ​ഷ്കു​മാ​ർ എ​ന്നി​വ​ർ വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.