5254 പേർക്കു കോവിഡ്
Monday, November 23, 2020 12:44 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 5254 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 48015 പേരിൽ പരിശോധന നടത്തിയപ്പോഴാണ് 10.94 ശതമാനം പേർക്ക് പോസിറ്റീവായത്. 6227 പേർ രോഗമുക്തരായി. 27 പേരുടെ മരണം കൂടി കോവിഡ് മൂലമെന്നു സ്ഥിരീകരിച്ചു.
ഇന്നലെ രോഗം സ്ഥിരീകരിക്കപ്പെട്ടവരിൽ 94 പേർ സംസ്ഥാനത്തിനു പുറത്തു നിന്ന് എത്തിയവരാണ്. 4445 പേർക്ക് സന്പർക്കത്തിലൂടെയാണു രോഗം ബാധിച്ചത്. 662 പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. 53 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. 65,856 പേരാണു ചികിത്സയിലുള്ളത്. ഇതുവരെ 4,94,664 പേർ രോഗമുക്തി നേടി.
ഇന്നലെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ ജില്ല തിരിച്ചുള്ള കണക്ക്: മലപ്പുറം-796, കോഴിക്കോട്-612, തൃശൂർ-543, എറണാകുളം-494, പാലക്കാട്-468, ആലപ്പുഴ-433, തിരുവനന്തപുരം-383, കോട്ടയം-355, കൊല്ലം-314, കണ്ണൂർ-233, ഇടുക്കി-220, പത്തനംതിട്ട-169, വയനാട്-153, കാസർഗോഡ്-81.