മീന്‍ പിടിക്കുന്നതിനിടെ ഷോക്കേറ്റ് ആദിവാസി യുവാവ് മരിച്ചു
Monday, November 23, 2020 12:20 AM IST
അ​ടി​മാ​ലി: ദേ​വി​യാ​ര്‍ പു​ഴ​യി​ല്‍നി​ന്നു മീ​ന്‍ പി​ടി​ക്കു​ന്ന​തി​നി​ടെ ആ​ദി​വാ​സി യു​വാ​വ് ഷോ​ക്കേ​റ്റ് മ​രി​ച്ചു. അ​ടി​മാ​ലി പ​ഞ്ചാ​യ​ത്തി​ലെ ചൂ​ര​കെ​ട്ടാ​ന്‍കു​ടി ആ​ദി​വാ​സി സെ​റ്റി​ല്‍മെ​ന്‍റില്‍ താ​മ​സി​ക്കു​ന്ന ഷി​ബു രാ​ജ​പ്പ​ന്‍ (28) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച വൈ​കു​നേ​രം അ​ഞ്ച​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഷി​ബു​വും ര​ണ്ട് സു​ഹൃ​ത്തു​ക്ക​ളും ചേ​ര്‍ന്നാ​ണ് മ​ച്ചി​പ്ലാ​വി​ന് സ​മീ​പം ദേ​വി​യാ​ര്‍ പു​ഴ​യി​ല്‍ മീ​ന്‍ പി​ടി​ക്കാ​ന്‍ എ​ത്തി​യ​ത്.

സ​മീ​പ​ത്തെ വൈ​ദ്യു​തി ക​മ്പി​യി​ല്‍നി​ന്നു വെ​ള്ള​ത്തി​ല്‍ എ​ര്‍ത്ത് അ​ടി​പ്പി​ച്ച് മീ​ന്‍ പി​ടി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഈ​റ്റക്ക​മ്പി​ല്‍ കെ​ട്ടി​യാ​ണ് വൈ​ദ്യു​തി ലൈ​ന്‍ വെ​ള​ള​ത്തി​ല്‍ ഇ​ട്ടി​രു​ന്ന​ത്. ഷോ​ക്കേ​റ്റ് മീ​ന്‍ പൊ​ങ്ങി​യ​പ്പോ​ള്‍ വെ​ള്ള​ത്തി​ലി​ട്ട വൈ​ദ്യു​തി ലൈ​ന്‍ മാ​റ്റാ​തെ ഷി​ബു മീ​ന്‍ എ​ടു​ക്കാ​ന്‍ പു​ഴ​യി​ല്‍ ഇ​റ​ങ്ങി​യ​താ​ണ് അ​പ​ക​ട​ കാ​ര​ണ​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. മൃ​ത​ദേ​ഹം അ​ടി​മാ​ലി ആ​ശു​പ​ത്രി മോ​ര്‍ച്ച​റി​യി​ല്‍. രേ​ഷ്മ​യാ​ണ് ഭാ​ര്യ. ദേ​വി​ക ഏ​ക മ​ക​ള്‍.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.