സംവിധായകന് അല്‍ഫോന്‍സ് പുത്രന്റെ പേരില്‍ വ്യാജ ഫോണ്‍കോള്‍; പരാതി നല്കി
Monday, November 23, 2020 12:20 AM IST
കൊച്ചി: സംവിധായകന് അല്‍ഫോന്‍സ് പുത്രനെന്ന വ്യാജേന നടിമാരെയും സ്ത്രീകളെയും ഫോണില്‍ വിളിച്ച് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് തട്ടിപ്പിനു ശ്രമം. നിരവധി പേരെ ഇത്തരത്തില്‍ അയാള്‍ ബന്ധപ്പെടാന്‍ ശ്രമിച്ചതായി അല്‍ഫോന്‍സ് പുത്രൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. 9746066514, 9766876651 എന്നീ നമ്പറുകളില്‍നിന്നാണ് കോളുകള്‍ വിളിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ നമ്പറുകളിലേക്ക് താന്‍ വിളിച്ചപ്പോഴും അല്‍ഫോന്‍സ് പുത്രനെന്ന് പരിചയപ്പെടുത്തിയാണ് മറുതലയ്ക്കല്‍നിന്ന് സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു. കാസര്‍ഗോഡ് സ്വദേശിയാണ് ഇതിനു പിന്നിലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.