ഹ​ണി ട്രാ​പ്പി​ൽ കു​ടു​ക്കാ​ൻ ശ്ര​മം; അ​ഞ്ചു​പേ​ർ അ​റ​സ്റ്റി​ൽ
ഹ​ണി ട്രാ​പ്പി​ൽ കു​ടു​ക്കാ​ൻ ശ്ര​മം; അ​ഞ്ചു​പേ​ർ അ​റ​സ്റ്റി​ൽ
Friday, October 30, 2020 12:20 AM IST
കോ​​​ത​​​മം​​​ഗ​​​ലം: മൂ​​​വാ​​​റ്റു​​​പു​​​ഴ സ്വ​​​ദേ​​​ശി​​​യാ​​​യ ക​​​ട​​​യു​​​ട​​​മ​​​യെ ഹ​​​ണി ട്രാ​​​പ്പി​​​ൽ കു​​​ടു​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച കേ​​​സി​​​ൽ യു​​​വ​​​തി​​​യ​​​ട​​​ക്കം അ​​​ഞ്ചു പേ​​​ർ അ​​​റ​​​സ്റ്റി​​​ൽ. മു​​​ഖ്യ​​​സൂ​​​ത്ര​​​ധാ​​​ര​​​ന​​​ട​​​ക്കം നാ​​​ലു പ്ര​​​തി​​​ക​​​ൾ ഒ​​​ളി​​​വി​​​ൽ. ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി​​​യാ​​​ണ് സം​​​ഭ​​​വം. വൈ​​​ദ്യ​​പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ പ്ര​​​തി​​​ക​​​ളി​​​ലൊ​​​രാ​​​ൾ​​​ക്കു കോ​​​വി​​​ഡ് പോ​​​സി​​​റ്റീ​​​വാ​​​യ​​​തോ​​​ടെ പ്രി​​​ൻ​​​സി​​​പ്പ​​​ൽ എ​​​സ്ഐ അ​​​ട​​​ക്കം ആ​​​റ് പോ​​​ലീ​​​സു​​​കാ​​​ർ ക്വാ​​​റ​​ന്‍റൈ​​​നി​​​ൽ പോ​​​യി.

നെ​​​ല്ലി​​​ക്കു​​​ഴി​​​യി​​​ൽ വാ​​​ട​​​ക​​​യ്ക്കു താ​​​മ​​​സി​​​ക്കു​​​ന്ന ഇ​​​ഞ്ച​​​ത്തൊ​​​ട്ടി സ്വ​​ദേ​​ശി​​നി ആ​​​ര്യ (25), ത​​​ട്ടി​​​പ്പി​​​ന് കൂ​​​ട്ടു​​​നി​​​ന്ന നെ​​​ല്ലി​​​ക്കു​​​ഴി സ്വ​​ദേ​​ശി മു​​​ഹ​​​മ്മ​​​ദ് യാ​​​സി​​​ൻ (22), കു​​​റ്റി​​​ല​​​ഞ്ഞി സ്വ​​ദേ​​ശി​​ക​​ളാ​​യ അ​​​ശ്വി​​​ൻ (19), ആ​​​സി​​​ഫ് (19), നെ​​​ല്ലി​​​ക്കു​​​ഴി സ്വ​​ദേ​​ശി റി​​​സ്വാ​​​ൻ (21) എ​​​ന്നി​​​വ​​​രാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. ആ​​​ന്‍റി​​​ജ​​​ൻ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ മു​​​ഹ​​​മ്മ​​​ദ് യാ​​​സി​​​നാ​​​ണ് കോ​​​വി​​​ഡ് പോ​​​സി​​​റ്റീ​​​വാ​​​യ​​​ത്. പ്ര​​​തി​​​ക​​​ളി​​​ൽ ആ​​​ര്യ​​​യെ നെ​​​ല്ലി​​​ക്കു​​​ഴി​​​യി​​​ലെ വാ​​​ട​​​ക​​വീ​​​ടി​​​ന് സ​​​മീ​​​പ​​​ത്തു​​നി​​​ന്നും അ​​​ശ്വി​​​നെ കോ​​​ട്ട​​​പ്പ​​​ടി​​​യി​​​ൽ​​നി​​​ന്നും കോ​​​ട്ട​​​പ്പ​​​ടി പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി കോ​​​ത​​​മം​​​ഗ​​​ലം പോ​​​ലീ​​​സി​​​ന് കൈ​​​മാ​​റു​​ക​​യാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.