ബാ​ർ കോ​ഴ: വ​സ്തു​താ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു
ബാ​ർ കോ​ഴ:  വ​സ്തു​താ  പ​രി​ശോ​ധ​ന  ന​ട​ത്തു​ന്നു
Thursday, October 29, 2020 1:10 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബാ​​​ർകോ​​​ഴ ആ​​​രോ​​​പ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​യ​​​ർ​​​ന്ന പുതിയ പ​​​രാ​​​തി​​​ക​​​ളി​​​ൽ വ​​​സ്തു​​​ത​​​യു​​​ണ്ടോ​​​യെ​​​ന്നു വി​​​ജി​​​ല​​​ൻ​​​സും ക്രൈം​​​ബ്രാ​​​ഞ്ചും പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്നു. ബാ​​​റു​​​ട​​​മ ബി​​​ജു ര​​​മേ​​​ശ് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ന​​​ട​​​ത്തി​​​യ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലു​​​ക​​​ളെത്തുട​​​ർ​​​ന്നു​​​ള്ള പ​​​രാ​​​തി​​​ക​​​ളി​​​ലാ​​​ണ് പ​​​രി​​​ശോ​​​ധ​​​ന.

വി​​​ജി​​​ല​​​ൻ​​​സി​​​ന് ല​​​ഭി​​​ച്ച പ​​​രാ​​​തി​​​യി​​​ൽ ര​​​ഹ​​​സ്യ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​ൻ ഡ​​​യ​​​റ​​​ക്ട​​​ർ നി​​​ർ​​​ദേ​​​ശി​​​ച്ച​​​തി​​​നെത്തുട​​​ർ​​​ന്നു പ​​​രാ​​​തി​​​ക്കാ​​​ര​​​നി​​​ൽ നി​​​ന്ന് വി​​​വ​​​ര​​​ങ്ങ​​​ൾ ശേ​​​ഖ​​​രി​​​ച്ചു. സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​ക്കു ല​​​ഭി​​​ച്ച പ​​​രാ​​​തി​​​ക​​​ളി​​​ൽ പ്രാ​​​ഥ​​​മി​​​ക പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​ൻ ക്രൈം​​​ബ്രാ​​​ഞ്ചി​​​നും കൈ​​​മാ​​​റി.


വി​​​ജി​​​ല​​​ൻ​​​സി​​​ൽ ല​​​ഭി​​​ച്ച പ​​​രാ​​​തി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സി​​​ഐ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പ​​​രാ​​​തി​​​ക്കാ​​​ര​​​നാ​​​യ എ.​​​എ​​​ച്ച്. ഹ​​​ഫീ​​​സി​​​ൽ നി​​​ന്ന് വി​​​വ​​​ര​​​ങ്ങ​​​ൾ ശേ​​​ഖ​​​രി​​​ച്ചു. പൂ​​​ജ​​​പ്പു​​​ര​​​യി​​​ലെ വി​​​ജി​​​ല​​​ൻ​​​സ് പ്ര​​​ത്യേ​​​ക യൂ​​​ണി​​​റ്റാ​​​ണ് ര​​​ഹ​​​സ്യ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​ന്ന​​​ത്. ക്രൈം​​​ബ്രാ​​​ഞ്ചും പ്രാ​​​ഥ​​​മി​​​ക പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തും. പ​​​രാ​​​തി​​​ക​​​ളി​​​ൽ ക​​​ഴ​​​ന്പു​​​ണ്ടെ​​​ന്നു ക​​​ണ്ടാ​​​ൽ തു​​​ട​​​ർന​​​ട​​​പ​​​ടി​​​ക​​​ളി​​​ലേ​​​ക്കു നീ​​​ങ്ങാ​​​നാ​​​ണ് നി​​​ർ​​​ദേ​​​ശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.