യുവജനങ്ങൾ കാരുണ്യത്തിന്‍റെ പ്രഘോഷകരാകണം: മാർ ആലഞ്ചേരി
Wednesday, October 28, 2020 1:16 AM IST
കൊ​ച്ചി/ കോ​ട്ട​യം: സ​മൂ​ഹ​ത്തി​ൽ ദൈ​വ​കാ​രു​ണ്യം പ്ര​ഘോ​ഷി​ക്കു​ന്ന പ്രേ​ഷി​ത​രാ​യി യു​വ​ജ​ന​ങ്ങ​ൾ മാ​റ​ണ​മെ​ന്നു സീ​റോ മ​ല​ബാ​ർ സ​ഭാ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി. സീ​റോ മ​ല​ബാ​ർ സ​ഭാ യു​വ​ജ​ന ദി​ന​ത്തി​ൽ ഉ​ദ്ഘാ​ട​ന സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ലോ​ക​മാ​സ​ക​ല​മു​ള്ള യു​വ​ജ​ന​ങ്ങ​ൾ വ​ലി​യ ആ​ശ​ങ്ക​ക​ളി​ലൂ​ടെ​യും ആ​ത്മ​സം​ഘ​ർ​ഷ​ങ്ങ​ളി​ലൂ​ടെ​യും ക​ട​ന്നു​പോ​കു​ന്ന ഈ ​കോ​വി​ഡ് കാ​ല​ത്ത് യു​വ​ജ​ന​ങ്ങ​ളെ പ്രാ​ർ​ഥ​ന​യി​ൽ ഒ​രു​മി​പ്പി​ക്കാ​നും അ​വ​ർ​ക്ക് ആ​ത്മ​ബ​ലം പ​ക​ർ​ന്നു ന​ൽ​കാ​നും യു​വ​ജ​ന​സം​ഘ​ട​ന​ക​ൾ​ക്ക് ക​ഴി​യ​ണം. കോ​വി​ഡ് കാ​ലം തീ​രും​വ​രെ എ​ല്ലാ യു​വ​ജ​ന​ങ്ങ​ളും ദൈ​വ​ക​രു​ണ​യ്ക്കാ​യി പ്രാ​ർ​ഥി​ക്ക​ണം. മി​ശി​ഹാ​യു​ടെ ര​ക്ഷാ​ക​ർ​മം തു​ട​രു​ന്ന​വ​രാ​ണ് യു​വ​ജ​ന​സം​ഘ​ട​ന​ക​ൾ എ​ന്ന് ഓ​ർ​മി​ക്ക​ണ​മെ​ന്നും വാ​ഴ്ത്ത​പ്പെ​ട്ട കാ​ർ​ലോ അ​ക്കു​ത്തി​സി​നെ യു​വ​ജ​ന​ങ്ങ​ൾ മാ​തൃ​ക​യാ​ക്ക​ണ​മെ​ന്നും ക​ർ​ദി​നാ​ൾ പ​റ​ഞ്ഞു.

ആ​ധു​നി​ക സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ സു​വി​ശേ​ഷ മൂ​ല്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കാ​ൻ ഉ​പ​യോ​ഗി​ക്ക​ണം. ദൈ​വ​പ്ര​വ​ർ​ത്ത​നം എ​പ്പോ​ഴും മ​നു​ഷ്യ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ന​ട​ക്കു​ന്ന​ത്. മ​നു​ഷ്യ​രി​ലൂ​ടെ​യു​ള്ള ദൈ​വി​ക പ്ര​വ​ർ​ത്ത​നം എ​ളു​പ്പ​മാ​ക്കാ​ൻ പ്രാ​ർ​ഥ​ന സ​ഹാ​യി​ക്കു​മെ​ന്നും അ​തി​നാ​ൽ രോ​ഗി​ക​ൾ​ക്കും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്കും ശാ​സ്ത്ര​ജ്ഞ​ർ​ക്കും വേ​ണ്ടി പ്രാ​ർ​ഥി​ക്ക​ണ​മെ​ന്നും മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് പ​റ​ഞ്ഞു.

യു​വ​ജ​ന​ങ്ങ​ൾ പ്ര​തി​സ​ന്ധി​ക​ളി​ൽ ആ​ടി​യു​ല​യു​ന്ന വ​ഞ്ചി​യാ​ക​രു​തെ​ന്നും നി​രാ​ശ​യി​ലേ​ക്ക് വ​ഴു​തി​വീ​ഴ​രു​തെ​ന്നും ന​മ്മ​ൾ ഈ​സ്റ്റ​റി​ന്‍റെ ജ​ന​ത​യാ​ണെ​ന്ന് മ​റ​ക്ക​രു​തെ​ന്നും മു​ഖ്യ സ​ന്ദേ​ശം ന​ൽ​കി സീ​റോ മ​ല​ബാ​ർ യു​വ​ജ​ന ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ പ​റ​ഞ്ഞു.


സ്നേ​ഹ​ത്തി​ന്‍റെ സം​സ്കാ​രം സൃ​ഷ്ടി​ക്കു​ന്ന​വ​രാ​ക​ണം യു​വ​ജ​ന​ങ്ങ​ളെ​ന്നും മി​ശി​ഹാ​യോ​ട് ചേ​ർ​ന്ന് നി​ന്നാ​ൽ പ്ര​തീ​ക്ഷ​ക​ൾ​ക്ക് അ​ന്ത്യ​മു​ണ്ടാ​കി​ല്ലെ​ന്നും ക​മ്മീ​ഷ​ൻ അം​ഗ​വും ഛാന്ദാ ​ബി​ഷ​പ്പു​മാ​യ മാ​ർ എ​ഫ്രേം ന​രി​കു​ളം പ​റ​ഞ്ഞു. വി​ശു​ദ്ധ​ജോ​ണ്‍പോ​ൾ പാ​പ്പാ യു​വ​ജ​ന​ങ്ങ​ളെ കൂ​ടെ നി​ർത്താ​ൻ സ​ഭ​യ്ക്കും കാ​ർ​ലോ അ​ക്കു​ത്തി​സ് ദൈ​വ​ത്തോ​ട് ചേ​ർ​ന്ന് നി​ൽ​ക്കാ​ൻ യു​വ​ജ​ന​ങ്ങ​ൾ​ക്കും മാ​തൃ​ക​യാ​ണെ​ന്നും ക​മ്മീ​ഷ​ൻ അം​ഗ​വും ഡ​ൽ​ഹി-​ഫ​രീ​ദാ​ബാ​ദ് രൂ​പ​ത സ​ഹാ​യ​മെ​ത്രാ​നു​മാ​യ മാ​ർ ജോ​സ​ഫ് പു​ത്ത​ൻ​വീ​ട്ടി​ൽ പ​റ​ഞ്ഞു.

സീ​റോ​മ​ല​ബാ​ർ യു​വ​ജ​ന സം​ഘ​ട​നാ മ​ധ്യ​സ്ഥ​ൻ വി​ശു​ദ്ധ ജോ​ണ്‍ പോ​ൾ പാ​പ്പാ​യു​ടെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ഓ​ണ്‍ലൈ​ൻ യു​വ​ജ​ന​ദി​ന പ​രി​പാ​ടി​യി​ൽ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി അ​നേ​കം യു​വ​ജ​ന​ങ്ങ​ൾ പ​ങ്കു​ചേ​ർ​ന്നു. വി​ശു​ദ്ധ ജോ​ണ്‍ പോ​ൾ പാ​പ്പാ​യു​ടെ​യും കാ​ർ​ലോ അ​ക്കു​ത്തി​സി​ന്‍റെ​യും വീ​ഡി​യോ ബ​യോ​ഗ്ര​ഫി അ​ട​ങ്ങി​യ പ്രോ​ഗ്രാം കാ​ഴ്ച​ക്കാ​ർ​ക്ക് ന​വ്യാ​നു​ഭ​വ​മാ​യി. സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ൽ പ്രോ​ഗ്രാം ല​ഭ്യ​മാ​ണ്. എ​സ്.​എം.​വൈ.​എം. ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് അ​രു​ണ്‍ ഡേ​വി​ഡ്, ഡ​പ്യൂ​ട്ടി പ്ര​സി​ഡ​ന്‍റ് ബി​വി​ൻ വ​ർ​ഗീ​സ്, ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് ആ​ല​ഞ്ചേ​രി​ൽ, സെ​ക്ര​ട്ട​റി വി​പി​ൻ പോ​ൾ, ഫാ. ​ജെ​റി, സി. ​ജി​സ്ലെ​റ്റ്, അ​ഞ്ജ​ന ട്രീ​സ ജോ​സ​ഫ്, വി​നോ​ദ് റി​ച്ചാ​ർ​ഡ്സ​ണ്‍, പ്രി​ൻ​സ് ജോ​ർ​ജ്, ജോ​സ്മോ​ൻ കെ. ​ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.