പൃഥ്വിരാജ് കോവിഡ് മുക്തനായി
Wednesday, October 28, 2020 12:44 AM IST
കൊച്ചി: നടന് പൃഥ്വിരാജ് കോവിഡ് മുക്തനായി. ഇന്നലെ വൈകിട്ട് നടത്തിയ ആന്റിജന്‍ പരിശോധനയിലാണു ഫലം നെഗറ്റീവായത്. പരിശോധനാഫലം നടന് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു. നെഗറ്റീവായെങ്കിലും ഒരാഴ്ച കൂടി ക്വാറന്റൈനില്‍ തുടരുമെന്നു പൃഥ്വിരാജ് വ്യക്തമാക്കി.തന്റെ രോഗാവസ്ഥയെക്കുറിച്ച് അന്വേഷിക്കുകയും ആശങ്കയറിയിക്കുകയും ചെയ്ത എല്ലാവര്ക്കും നന്ദി അറിയിക്കുന്നതായും നടന് ഫേസ്ബുക്കില്‍ കുറിച്ചു.