ഇന്‍റർ കൊളീജിയറ്റ് ഡിബേറ്റ് മത്സരം ഇന്ന്
Wednesday, October 28, 2020 12:32 AM IST
പീ​രു​മേ​ട്: കു​ട്ടി​ക്കാ​നം മ​രി​യ​ൻ ഇ​ന്‍റ​ർ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റി​ൽ അ​ധ്യാ​പ​ക​നാ​യി​രു​ന്ന പ്ര​ഫ. ഷി​നോ ജോ​ർ​ജി​ന്‍റെ സ്മ​ര​ണാ​ർ​ഥം കോ​ള​ജി​ൽ വെ​ർ​ച്വ​ൽ പ്ലാ​റ്റ്ഫോ​മി​ൽ ഇ​ന്ന് ഇ​ന്‍റ​ർ കൊ​ളീ​ജി​യ​റ്റ് ദേ​ശീ​യ ഡി​ബേ​റ്റ് മ​ത്സ​രം ന​ട​ക്കും.

ഇ​തോ​ട​നു​ബ​ന്ധി​ച്ചു​ള്ള സ​മ്മേ​ള​നം പ്രി​ൻ​സി​പ്പ​ൽ ഡോ. ​റെ​ജി എം. ​ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്യും. വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ചെ​റി​യാ​ൻ പി. ​കു​ര്യ​ൻ, പ്ര​ഫ. സാം​സ​ണ്‍ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.