കാ​ർ മ​റി​ഞ്ഞ് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
Wednesday, October 28, 2020 12:32 AM IST
പ​ത്ത​നം​തി​ട്ട: കാ​ർ താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് വ​യോ​ധി​ക​ൻ മ​രി​ച്ചു. വ​ഞ്ചി​ക​പ്പൊ​യ്ക പൂ​വ​പ്പ​ള്ളി​ൽ കു​ര്യ​ൻ പി. ​തോ​മ​സാ​ണ് (74) മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.45 ഓ​ടെ കൊ​ന്ന​മൂ​ട്- വ​ഞ്ചി​ക​പ്പൊ​യ്ക റോ​ഡി​ലാ​ണ് അ​പ​ക​ടം.

ശ​ക്ത​മാ​യ മ​ഴ​യി​ൽ ക​യ​റ്റം ക​യ​റി വ​രു​ന്പോ​ൾ കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞ​താ​ണെ​ന്ന് ക​രു​തു​ന്നു. ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് കി​ട​ന്ന കാ​റി​ന്‍റെ ചി​ല്ലു​ക​ൾ ത​ക​ർ​ത്താ​ണ് കു​ര്യ​നെ പു​റ​ത്തെ​ടു​ത്ത​ത്. പ​ത്ത​നം​തി​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്ക​നാ​യി​ല്ല. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: ലീ​ലാ​മ്മ. മ​ക്ക​ൾ: ജൂ​ലി, ജി​ജി, ജി​നി, ജ​യ്മോ​ൾ. മ​രു​മ​ക്ക​ൾ: ജോ​ജി, അ​നു, മാ​ർ​ക്ക്, ഗോ​ഡ്‌ലി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.