വിദ്യാഭ്യാസ നയങ്ങളുടെ ന്യൂനത പരിഹരിക്കണം: ജോസ് കെ.മാണി
Tuesday, October 27, 2020 1:15 AM IST
കോട്ടയം: കേന്ദ്ര വിദ്യാഭ്യാസ നയങ്ങളുടെ ന്യൂനത പരിഹരിക്കണമെന്ന് ജോസ് കെ. മാണി. കേരള വിദ്യാർഥി കോണ്ഗ്രസ് -എം 56 മത് ജന്മദിനത്തോടനുബന്ധിച്ച് കെഎസ് സി- എം ജോസ് വിഭാഗം സംസ്ഥാന നേതാക്കൾ നടത്തുന്ന ഉപവാസസമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എൻഐഎ കസ്റ്റഡിയിൽ എടുത്ത ഫാ. സ്റ്റാൻ സ്വാമിയെ വിട്ടയക്കുക, കേന്ദ്ര വിദ്യാഭ്യാസ നയത്തിൽ മാറ്റം വരുത്തുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഉപവാസ സമരം. അബേഷ് അലോഷ്യസ്, അലക്സാണ്ടർ കുതിരവേലി, ടോബി തൈപ്പറന്പിൽ, റിന്റോ തോപ്പിൽ, ആൽബിൻ വറപൊളിക്കൽ തുടങ്ങിയവർ ഉപവാസം അനുഷ്ഠിച്ചു.