ഷോക്കേറ്റ ഭർത്താവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വയോധിക മരിച്ചു
Monday, October 26, 2020 1:24 AM IST
ഉപ്പുതറ: വെള്ളം ചൂടാക്കുന്നതിനിടെ ഷോക്കേറ്റ ഭർത്താവിനെ വലിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ തെറിച്ചുവീണു പരിക്കേറ്റ വയോധികയായ ഭാര്യ മരിച്ചു. അയ്യപ്പൻകോവിൽ സുൽത്താനിയ പുതുവൽ കോളനിയിൽ താമസിക്കുന്ന പെരുമാളിന്റെ ഭാര്യ ചുരുളി വേലമ്മ (75) ആണ് മരിച്ചത്.
കോയിലിന്റെ കണക്്ഷൻ മാറ്റാതെ വെള്ളത്തിൽ കൈയിട്ടതോടെ ഭർത്താവ് പെരുമാളിന് ഷോക്കേറ്റു. ഇതുകണ്ട ഭാര്യ ചുരളി വേലമ്മ പെരുമാളിനെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടയിൽ ഇരുവരും തെറിച്ചുവീണു. വീഴ്ചയിൽ സാരമായി പരിക്കേറ്റ ചുരുളി വേലമ്മയെ കട്ടപ്പനയിലെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീഴ്ചയിൽ പെരുമാളിനും പരിക്കേറ്റു. മക്കൾ: അളക്മണി, ഗോവിന്ദമ്മാൾ, അളക്രാജ, അളക്മീന, വാസന്തി. ഉപ്പുതറ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.