സ്വർണക്കടത്തു പ്രതികളുമായുള്ള ബന്ധം: ബ്രാഞ്ച് മാനേജർക്ക് സസ്പെൻഷൻ
Monday, October 26, 2020 12:22 AM IST
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്ന് ആക്സിസ് ബാങ്ക് കരമന ബ്രാഞ്ച് മാനേജറെ സസ്പെൻഡ് ചെയ്തു. പാറശാല സ്വദേശി ശേഷാദ്രി അയ്യരെയാണ് ബാങ്ക് അധികൃതർ സസ്പെൻഡ് ചെയ്തത്.
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനും യുഎഇ കോണ്‍സുലേറ്റിനും ബാങ്കിന്റെ കരമന ബ്രാഞ്ചിൽ അക്കൗണ്ടുകളുണ്ടായിരുന്നു.