ഹെ​ൽ​മ​റ്റില്ലെങ്കിൽ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡു ചെ​യ്യും
Saturday, October 24, 2020 12:03 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​രു​​​ച​​​ക്ര വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ൽ ഹെ​​​ൽ​​​മ​​​റ്റ് ധ​​​രി​​​ക്കാ​​​തെ യാ​​​ത്ര ചെ​​​യ്തു പി​​​ടി​​​യി​​​ലാ​​​യാ​​​ൽ ഇ​​​നി​​​മു​​​ത​​​ൽ ലൈ​​​സ​​​ൻ​​​സ് സ​​​സ്പെ​​​ൻ​​ഡ് ചെ​​​യ്യും. പി​​​ഴ ചു​​​മ​​​ത്തു​​​ന്ന​​​തി​​​നു പു​​​റ​​​മേ​​​യാ​​​ണു മൂ​​​ന്നു മാ​​​സ​​​ത്തേ​​​ക്കു ലൈ​​​സെ​​​ൻ​​​സ് സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്യു​​​ന്ന​​​ത്.

ഇ​​​രു​​​ച​​​ക്ര വാ​​​ഹ​​​ന​​​ത്തി​​​നു പി​​​ന്നി​​​ൽ ഇ​​​രു​​​ന്നു യാ​​​ത്ര ചെ​​​യ്യു​​​ന്ന​​​യാ​​​ൾ​​​ക്കു ഹെ​​​ൽ​​​മ​​​റ്റ് ഇ​​​ല്ലെ​​​ങ്കി​​​ലും ഇ​​​രു​​​ച​​​ക്ര വാ​​​ഹ​​​നം ഓ​​​ടി​​​ക്കു​​​ന്ന​​​യാ​​​ളി​​​നു ഡ്രൈ​​​വിം​​​ഗ് ലൈ​​​സ​​​ൻ​​​സ് ന​​​ഷ്ട​​​മാ​​​കും. ഹെ​​​ൽ​​​മ​​​റ്റ് ധ​​​രി​​​ക്കാ​​​ത്ത​​​വ​​​രെ പ​​​രി​​​ശീ​​​ല​​​ന കേ​​​ന്ദ്ര​​​ത്തി​​​ല​​​യ​​​ച്ചു ച​​​ട്ടം പ​​​ഠി​​​പ്പി​​​ക്കാ​​​നും സാ​​​മൂ​​​ഹി​​​ക സേ​​​വ​​​ന​​​ത്തി​​​ന് അ​​​യ​​​യ്ക്കാ​​​നും വ്യ​​​വ​​​സ്ഥ​​​യു​​​ണ്ട്.


ഹെ​​​ൽ​​​മ​​​റ്റ് ധ​​​രി​​​ക്കാ​​​ത്ത​​​വ​​​ർ​​​ക്കു കേ​​​ന്ദ്ര നി​​​യ​​​മ​​​പ്ര​​​കാ​​​രം 1000 രൂ​​​പ​​​യാ​​​ണു പി​​​ഴ​​​യെ​​​ങ്കി​​​ലും സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള പ്ര​​​ത്യേ​​​ക അ​​​ധി​​​കാ​​​രം ഉ​​​പ​​​യോ​​​ഗി​​​ച്ചു കേ​​​ര​​​ള​​​ത്തി​​​ൽ 500 രൂ​​​പ​​​യാ​​​യി ഇ​​​തു കു​​​റ​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ൽ മൂ​​​ന്നു മാ​​​സ​​​ത്തേ​​​ക്കു ഡ്രൈ​​​വിം​​​ഗ് ലൈ​​​സെ​​​ൻ​​​സ് സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്യാ​​​നു​​​ള്ള വ്യ​​​വ​​​സ്ഥ പി​​​ൻ​​​വ​​​ലി​​​ച്ചി​​​രു​​​ന്നി​​​ല്ല.

206 വ​​​കു​​​പ്പ് (നാ​​​ല്) പ്ര​​​കാ​​​രം ഹെ​​​ൽ​​​മ​​​റ്റ് ധ​​​രി​​​ക്കാ​​​തെ യാ​​​ത്ര ചെ​​​യ്യു​​​ന്ന​​​വ​​​രു​​​ടെ ലൈ​​​സ​​​ൻ​​​സ് പി​​​ടി​​​ച്ചെ​​​ടു​​​ക്കാ​​​ൻ പോ​​​ലീ​​​സ്, മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു അ​​​ധി​​​കാ​​​ര​​​മു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.