ക​ന്യാ​കു​മാ​രി-​ബം​ഗ​ളൂരു ട്രെ​യി​ൻ തുടങ്ങി
Saturday, October 24, 2020 12:03 AM IST
കോ​​ട്ട​​യം: ക​​ന്യാ​​കു​​മാ​​രി​-​ബം​​ഗ​​ളൂരു സെ​​ൻ​​ട്ര​​ൽ സ്പെ​​ഷ​​ൽ ട്രെ​​യി​​ൻ (പ​​ഴ​​യ ഐ​​ല​​ന്‍റ് എ​​ക്സ്പ്ര​​സ്) സ​​ർ​​വീ​​സ് തു​​ട​​ങ്ങി. ബം​​ഗ​​ളു​​രു​​വി​​ൽ​​നി​​ന്ന് രാ​​ത്രി എ​​ട്ടി​​ന് പു​​റ​​പ്പെ​​ടു​​ന്ന ട്രെ​​യി​​ൻ (06526) പി​​റ്റേ​​ന്ന് വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് ക​​ന്യാ​​കു​​മാ​​രി​​യി​​ലെ​​ത്തും. ക​​ന്യാ​​കു​​മാ​​രി​​യി​​ൽ​​നി​​ന്ന് ബം​​ഗ​​ളു​​രു​​വി​​നു​​ള്ള ട്രെ​​യി​​ൻ (06526) രാ​​വി​​ലെ 10നു ​​പു​​റ​​പ്പെ​​ട്ട് പി​​റ്റേ​​ന്ന് രാ​​വി​​ലെ 7.25 ബം​​ഗ​​ളു​​രു സെ​​ൻ​​ട്ര​​ലി​​ലെ​​ത്തും. എ​​റ​​ണാ​​കു​​ളം ടൗ​​ണ്‍, തൃ​​പ്പൂ​​ണി​​ത്തു​​റ, പി​​റ​​വം, കോ​​ട്ട​​യം, ച​​ങ്ങ​​നാ​​ശേ​​രി, തി​​രു​​വ​​ല്ല, ചെ​​ങ്ങ​​ന്നൂ​​ർ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ സ്റ്റോ​​പ്പു​​ക​​ൾ​​ക്ക് മാ​​റ്റ​​മി​​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.