തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 7482 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 7593 പേർ രോഗമുക്തി നേടി. 56,093 സാന്പിളുകൾ പരിശോധിച്ചപ്പോഴാണ് 13.33 ശതമാനം പേർക്കു കോവിഡ് സ്ഥിരീകരിച്ചത്.
ഇന്നലെ 23 മരണം കൂടി കോവിഡ് മൂലമെന്നു സ്ഥിരീകരിച്ചതോടെ ആകെ മരണം 1255 ആയി. രോഗം സ്ഥിരീകരിക്കപ്പെട്ടവരിൽ 123 പേർ സംസ്ഥാനത്തിനു പുറത്തു നിന്നു വന്നവരാണ്. 6,448 പേർക്ക് സന്പർക്കത്തിലൂടെയാണു രോഗം ബാധിച്ചത്. 844 പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. 67 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. നിലവിൽ 93,291 പേരാണു ചികിത്സയിലുള്ളത്. 2,74,675 പേർ രോഗമുക്തി നേടി. 2,80,926 പേർ നിരീക്ഷണത്തിലുണ്ട്.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: കോഴിക്കോട് -932, എറണാകുളം- 929, മലപ്പുറം - 897, തൃശൂർ - 847, തിരുവനന്തപുരം - 838, ആലപ്പുഴ - 837, കൊല്ലം - 481, പാലക്കാട് - 465, കണ്ണൂർ - 377, കോട്ടയം - 332, കാസർഗോഡ് - 216, പത്തനംതിട്ട -195, വയനാട് -71, ഇടുക്കി - 65.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.