ഹം​സ​ഫ​ർ എ​ക്സ്പ്ര​സി​ന് കൂ​ടു​ത​ൽ സ്റ്റോ​പ്പു​ക​ൾ
Friday, October 23, 2020 12:35 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഗാ​​​ന്ധി​​​ധാം-​​​തി​​​രു​​​നെ​​​ൽ​​​വേ​​​ലി, തി​​​രു​​​നെ​​​ൽ​​​വേ​​​ലി-​​​ഗാ​​​ന്ധി​​​ധാം ഹം​​​സ​​​ഫ​​​ർ എ​​​ക്സ്പ്ര​​​സ് ട്രെ​​​യി​​​ന് കൂ​​​ടു​​​ത​​​ൽ സ്റ്റോ​​​പ്പു​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ച്ച​​​താ​​​യി റെ​​​യി​​​ൽ​​​വേ അ​​​റി​​​യി​​​ച്ചു. ഈ ​​​മാ​​​സം 26, ന​​​വം​​​ബ​​​ർ ര​​​ണ്ട്, ഒ​​​ൻ​​​പ​​​ത്, 16, 23, 30 തീ​​​യ​​​തി​​​ക​​​ളി​​​ൽ ഗാ​​​ന്ധി​​​ധാ​​​മി​​​ൽനി​​​ന്നു പു​​​റ​​​പ്പെ​​​ടു​​​ന്ന ട്രെ​​​യി​​​നു​​​ക​​​ൾ​​​ക്കാ​​​ണ് കൂ​​​ടു​​​ത​​​ൽ സ്റ്റോ​​​പ്പു​​​ക​​​ൾ.

കോ​​​ഴി​​​ക്കോ​​​ട്, ഷൊ​​​ർ​​​ണൂ​​​ർ ജം​​​ഗ്ഷ​​​ൻ, തൃ​​​ശൂ​​​ർ, എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​ൻ, കാ​​​യം​​​കു​​​ളം ജം​​​ഗ്ഷ​​​ൻ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ൽ, നാ​​​ഗ​​​ർ​​​ഗോ​​​വി​​​ൽ ടൗ​​​ണ്‍ എ​​​ന്നീ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ ട്രെ​​​യി​​​നിന് സ്റ്റോ​​​പ്പു​​​ണ്ടാ​​​കും.


തി​​​രി​​​കെ ഗാ​​​ന്ധി​​​ധാ​​​മി​​​ലേ​​​ക്ക് ഒ​​​ക്ടോ​​​ബ​​​ർ 29, ന​​​വം​​​ബ​​​ർ അ​​​ഞ്ച്, 12, 19, 26, ഡി​​​സം​​​ബ​​​ർ മൂ​​​ന്ന് തീ​​​യ​​​തി​​​ക​​​ളി​​​ൽ തി​​​രു​​​നെ​​​ൽ​​​വേ​​​ലി​​​യി​​​ൽനി​​​ന്നു പു​​​റ​​​പ്പെ​​​ടു​​​ന്ന ട്രെ​​​യി​​​നു​​​ക​​​ൾ​​​ക്ക് നാ​​​ഗ​​​ർ​​​കോ​​​വി​​​ൽ ടൗ​​​ണ്‍, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ൽ, കാ​​​യം​​​കു​​​ളം ജം​​​ഗ്ഷ​​​ൻ, എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​ൻ, തൃ​​​ശൂ​​​ർ, ഷൊർ​​​ണൂ​​​ർ ജം​​​ഗ്ഷ​​​ൻ, കോ​​​ഴി​​​ക്കോ​​​ട് എ​​​ന്നീ സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ സ്റ്റോ​​​പ്പു​​​ണ്ടാ​​​കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.