ഹൈ​ക്കോ​ട​തി​ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കിയില്ല; ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് രൂ​ക്ഷ വി​മ​ര്‍​ശ​നം
Friday, October 23, 2020 12:12 AM IST
കൊ​​​ച്ചി: ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വ് ഒ​​​രു വ​​​ര്‍​ഷം ക​​​ഴി​​​ഞ്ഞി​​​ട്ടും ന​​​ട​​​പ്പാ​​​ക്കാ​​​ത്ത സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്ക് ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​​ന്‍റെ രൂ​​​ക്ഷ വി​​​മ​​​ര്‍​ശ​​​നം.

ഉ​​​ത്ത​​​ര​​​വു ന​​​ട​​​പ്പാ​​​ക്കാ​​​തി​​​രി​​​ക്കാ​​​ന്‍ മ​​​റ്റു വ​​​കു​​​പ്പു​​​ക​​​ളു​​​ടെ അ​​​നു​​​മ​​​തി തേ​​​ടി സ​​​മ​​​യം ക​​​ള​​​യു​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ ന​​​ട​​​പ​​​ടി കോ​​​ട​​​തി​​​യോ​​​ടു​​​ള്ള അ​​​നാ​​​ദ​​​ര​​​വാ​​​ണെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.

ഉ​​​ത്ത​​​ര​​​വു​​​ക​​​ള്‍ ന​​​ട​​​പ്പാ​​​ക്കി​​​യി​​​ല്ലെ​​ന്ന് ആ​​​രോ​​​പി​​​ച്ചു​​​ള്ള മൂ​​​ന്നു കോ​​​ട​​​തി​ അ​​ല​​​ക്ഷ്യ ഹ​​​ര്‍​ജി​​​ക​​​ള്‍ ഒ​​​രു​​​മി​​​ച്ചു പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ നി​​​ല​​​പാ​​​ടി​​​നെ വി​​​മ​​​ര്‍​ശി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.