വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തെ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്ക​ണം: മാ​ര്‍ ആ​ല​ഞ്ചേ​രി
വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തെ പ്ര​ശ്‌​ന​ങ്ങ​ള്‍  പ​രി​ഹ​രി​ക്ക​ണം: മാ​ര്‍ ആ​ല​ഞ്ചേ​രി
Tuesday, October 20, 2020 1:38 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ എ​​​യ്ഡ​​​ഡ് വി​​​ദ്യാ​​​ഭ്യാ​​​സ​​രം​​​ഗ​​​ത്ത് നി​​​ല​​​നി​​​ല്‍​ക്കു​​​ന്ന പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ പ​​​രി​​​ഹ​​​രി​​​ക്കാ​​​ന്‍ സ​​​ര്‍​ക്കാ​​​ര്‍ അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നു കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റും സീ​​റോ മ​​ല​​ബാ​​ർ സ​​ഭാ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ്പും ഇ​​ന്‍റ​​ർ ച​​ർ​​ച്ച് കൗ​​ൺ​​സി​​ൽ ഓ​​ഫ് കേ​​ര​​ള ചെ​​യ​​ർ​​മാ​​നു​​മാ​​യ ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ‌

നി​​​യ​​​മ​​​ന അം​​​ഗീ​​​കാ​​​രം ല​​​ഭി​​​ക്കാ​​​ത്ത അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളും ന്യൂ​​​ന​​​പ​​​ക്ഷ വി​​​ദ്യാ​​​ഭ്യാ​​​സ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളു​​​ടെ നി​​​ഷേ​​​ധ​​​വും നി​​​ര​​​വ​​​ധി ത​​​വ​​​ണ സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ശ്ര​​​ദ്ധ​​​യി​​​ല്‍ കൊ​​​ണ്ടു​​​വ​​​രി​​​ക​​​യും ച​​​ര്‍​ച്ച ന​​​ട​​​ത്തി​​​യി​​​ട്ടു​​​ള്ള​​​തു​​​മാ​​​ണ്. സം​​​സ്ഥാ​​​ന​​​ത്തെ ആ​​​റു ജി​​​ല്ലാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ അ​​​നി​​​ശ്ചി​​​ത​​​കാ​​​ല ഉ​​​പ​​​വാ​​​സ സ​​​മ​​​രം തു​​​ട​​​രു​​​ക​​​യാ​​​ണ്. ഇ​​​ന്നു സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് ന​​​ട​​​യി​​​ല്‍ വി​​​ദ്യാ​​​ഭ്യാ​​​സ ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ ബി​​​ഷ​​​പ് ജോ​​​ഷ്വാ മാ​​​ര്‍ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ്, ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ മാ​​​ര്‍ തോ​​​മ​​​സ് ത​​​റ​​​യി​​​ല്‍, ഡോ. ​​​പോ​​​ള്‍ മു​​​ല്ല​​​ശേ​​​രി എ​​​ന്നി​​​വ​​​ര്‍ ഉ​​​പ​​​വാ​​​സ​​​സ​​​മ​​​രം ന​​​ട​​​ത്തും.


ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ഡോ. ​​​സൂ​​​സ​​​പാ​​​ക്യം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ന്ന ഉ​​​പ​​​വാ​​​സ സ​​​മ​​​ര​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ പ്ര​​​ശ്‌​​​ന​​പ​​​രി​​​ഹാ​​​ര​​​ത്തി​​​ന് മു​​​ഖ്യ​​​മ​​​ന്ത്രി​​ത​​​ന്നെ മു​​​ന്‍​കൈ​​​യെ​​​ടു​​​ക്ക​​​ണം. സം​​​സ്ഥാ​​​ന​​​ത്തെ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ രം​​​ഗ​​​ത്ത് മി​​​ക​​​ച്ച സം​​​ഭാ​​​വ​​​ന​​​ക​​​ള്‍ ന​​​ല്‍​കി​​​യ എ​​​യ്ഡ​​​ഡ് വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യെ അ​​​വ​​​ഗ​​​ണി​​​ച്ചു​ മു​​​ന്നോ​​​ട്ടു​​പോ​​​കു​​​ന്ന സ​​​ര്‍​ക്കാ​​​രി​​​ന്‍റെ വി​​​ദ്യാ​​​ഭ്യാ​​​സ ന​​​യ​​​സ​​​മീ​​​പ​​​ന​​​ങ്ങ​​​ള്‍ പ്ര​​​തി​​​ഷേ​​​ധാ​​​ര്‍​ഹ​​​മാ​​​ണ​​​ന്നും ക​​​ര്‍​ദി​​​നാ​​​ള്‍ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.