കേരളത്തിൽ ആദ്യമായി ഇ​ന്‍റലി​ജന്‍റ് ട്രാ​ഫി​ക് സി​സ്റ്റം
Monday, October 19, 2020 12:36 AM IST
കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലാ​​​ദ്യ​​​മാ​​​യി കൊ​​​ച്ചി​​​യി​​​ല്‍ ന​​​ട​​​പ്പാ​​​ക്കു​​​ന്ന ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍റ് ട്രാ​​​ഫി​​​ക് മാ​​​നേ​​​ജ്മെ​​ന്‍റ് സി​​​സ്റ്റം മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ ഇ​​​ന്നു രാ​​​വി​​​ലെ 10.30ന് ​​​വീ​​​ഡി​​​യോ കോ​​​ണ്‍​ഫ​​​റ​​​ന്‍​സി​​​ലൂ​​​ടെ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. മ​​​ന്ത്രി എ.​​​സി. മൊ​​​യ്തീ​​​ന്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. റോ​​​ഡി​​​ലെ തി​​​ര​​​ക്ക​​​നു​​​സ​​​രി​​​ച്ച് സ്വ​​​യം പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന ഈ ​​​ട്രാ​​​ഫി​​​ക് നി​​​യ​​​ന്ത്ര​​​ണ സം​​​വി​​​ധാ​​​ന​​​ത്തി​​​ലൂ​​​ടെ ട്രാ​​​ഫി​​​ക് സി​​​ഗ്‌​​​ന​​​ല്‍ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​നു പു​​​റ​​​മെ ഗ​​​താ​​​ഗ​​​ത നി​​​യ​​​മ​​​ലം​​​ഘ​​​ന​​​ങ്ങ​​​ളും പി​​​ടി​​​കൂ​​​ടാ​​​ന്‍ സാ​​​ധി​​​ക്കും എ​​​ന്ന​​​താ​​​ണ് പ്ര​​​ത്യേ​​​ക​​​ത.

കൊ​​​ച്ചി​​​ന്‍ സ്മാ​​​ര്‍​ട്ട് മി​​​ഷ​​​നു​​​വേ​​​ണ്ടി കെ​​​ല്‍​ട്രോ​​​ണാ​​​ണ് ഈ ​​​സം​​​വി​​​ധാ​​​നം ത​​​യാ​​റാ​​​ക്കി​​​യ​​​ത്. റോ​​​ഡി​​​ലെ വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ തി​​​ര​​​ക്ക് ക​​​ണ​​​ക്കാ​​​ക്കി പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന വെ​​​ഹി​​​ക്കി​​​ള്‍ ആ​​​ക്ചു​​​വേ​​​റ്റ​​​ഡ് സി​​​ഗ്ന​​​ലു​​​ക​​​ള്‍ 21 ഇ​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് സ്ഥാ​​​പി​​​ക്കു​​​ന്ന​​​ത്. കാ​​​ല്‍​ന​​​ട​​​യാ​​​ത്ര​​​ക്കാ​​ർ​​ക്കു റോ​​​ഡ് മു​​​റി​​​ച്ചു ക​​​ട​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സം​​​വി​​​ധാ​​​ന​​​മാ​​​യ പെ​​​ലി​​​ക്ക​​​ന്‍ സി​​​ഗ്‌​​​ന​​​ല്‍​സ് നാ​​​ലി​​​ട​​​ങ്ങ​​​ളി​​​ൽ സ്ഥാ​​​പി​​​ച്ചി​​​ട്ടു​​ണ്ട്. ചു​​​വ​​​പ്പു ലൈ​​​റ്റു​​​ക​​​ള്‍ ലം​​​ഘി​​​ക്കു​​​ന്ന​​​വ​​​രെ പി​​​ടി​​​കൂ​​​ടാ​​​നു​​​ള്ള സം​​​വി​​​ധാ​​​ന​​​വും ഇ​​​തി​​​ന്‍റെ മ​​​റ്റൊ​​​രു പ്ര​​​ത്യേ​​​ക​​​ത​​യാ​​​ണ്. ദേ​​​ശീ​​​യ, സം​​​സ്ഥാ​​​ന പാ​​​ത​​​ക​​​ളി​​​ല്‍ മാ​​​ത്രം കാ​​​ണു​​​ന്ന ട്രാ​​​ഫി​​​ക് വ​​​യ​​​ലേ​​​ഷ​​​ന്‍ കാ​​​മ​​​റ​​​ക​​​ള്‍ ഈ ​​​പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി 35 ഇ​​​ട​​​ങ്ങ​​​ളി​​​ൽ സ്ഥാ​​​പി​​​ക്കും.


ജ​​​വ​​​ഹ​​​ര്‍​ലാ​​​ല്‍ നെ​​​ഹ്റു സ്റ്റേ​​​ഡി​​​യം മെ​​​ട്രോ സ്റ്റേ​​​ഷ​​​നി​​​ലു​​​ള്ള ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് ക​​​മാ​​​ന്‍​ഡ് ക​​ൺ​​ട്രോ​​ൾ ആ​​​ന്‍​ഡ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ന്‍ സെ​​ന്‍റ​​​റി​​​ല്‍ പ്ര​​​വ​​​ര്‍​ത്ത​​​ന​​മാ​​​രം​​​ഭി​​​ക്കു​​​ന്ന കേ​​​ര​​​ള മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന വ​​​കു​​​പ്പി​​​ന്‍റെ സ്മാ​​​ര്‍​ട്ട് ക​​​ൺ​​ട്രോ​​​ള്‍ സെ​​​ല്ലി​​​ന്‍റെ പ്ര​​​വ​​​ത്ത​​​നോ​​​ദ്​​​ഘാ​​​ട​​​നം മ​​​ന്ത്രി എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ന്‍ ഓ​​​ണ്‍​ലൈ​​​നാ​​​യി നി​​​ര്‍​വ​​​ഹി​​​ക്കും. കൊ​​​ച്ചി സ്മാ​​​ര്‍​ട്ട് മി​​​ഷ​​ന്‍റെ ലോ​​​ഗോ​​​യും വി​​​ഡി​​​യോ​​​യും വ്യ​​​വ​​​സാ​​​യ വ​​​കു​​​പ്പ് മ​​​ന്ത്രി ഇ.​​​പി.​ ജ​​​യ​​​രാ​​​ജ​​​ന്‍ അ​​​നാ​​​ച്ഛാ​​​ദ​​​നം ചെ​​​യ്യും.

ജ​​​ങ്ങ​​​ള്‍​ക്കു മെ​​​ച്ച​​​പ്പെ​​​ട്ട ആ​​​രോ​​​ഗ്യ സം​​​വി​​​ധാ​​​നം ഉ​​​റ​​​പ്പാ​​​ക്കാ​​​നാ​​യി ത​​​യാ​​​റാ​​​ക്കി​​​യ ഇ-​​​ഹെ​​​ല്‍​ത്ത് സൊ​​​ലൂ​​​ഷ​​​ന്‍​സ് വീ​​​ഡി​​​യോ കോ​​​ണ്‍​ഫ​​​റ​​​ന്‍​സി​​​ലൂ​​​ടെ ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. എ​​​റ​​​ണാ​​​കു​​​ളം ജ​​​ന​​​റ​​​ല്‍ ആ​​ശു​​പ​​ത്രി​​യി​​ലാ​​ണ് ഇ -​​ഹെ​​​ല്‍​ത്ത് സൊ​​​ലൂ​​ഷ​​​ന്‍​സ് ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്. ഓ​​​രോ​​​രു​​​ത്ത​​​രു​​​ടെ​​​യും അ​​​ന്നു​ വ​​​രെ​​​യു​​​ള്ള ആ​​​രോ​​​ഗ്യ വി​​​വ​​​രം അ​​​റി​​​യു​​​ന്ന പ​​​ക്ഷം ഡോ​​​ക്ട​​​ര്‍​മാ​​​ര്‍​ക് രോ​​​ഗ​​​നി​​​ര്‍​ണ​​യം എ​​​ളു​​​പ്പ​​​മാ​​​കും. ഇ​​​തു കം​​പ്യൂ​​​ട്ട​​​ര്‍ സം​​​വി​​​ധാ​​​ന​​​ന​​​ത്തി​​​ല്‍ സൂ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നാ​​​ല്‍ ഡോ​​​ക്ട​​​ര്‍​മാ​​​ര്‍​ക്ക് എ​​​ളു​​​പ്പ​​​ത്തി​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ അ​​​റി​​​യാ​​​ന്‍ സാ​​​ധി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.