ക​ന്യാ​സ്ത്രീ​ക​ളെ അ​ധി​ക്ഷേ​പി​ച്ചു വീ​ഡി​യോ പോ​സ്റ്റ്; ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടു വ​നി​താ ക​മ്മീ​ഷ​നി​ൽ പ​രാ​തി
Thursday, October 1, 2020 12:57 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ന്യാ​​​സ്ത്രീ​​​ക​​​ളെ മോ​​​ശ​​​മാ​​​യും അ​​​ശ്ലീ​​​ലം ക​​​ല​​​ർ​​​ന്ന ഭാ​​​ഷ​​​യി​​​ലും അ​​​ധി​​​ക്ഷേ​​​പി​​​ച്ച് ഫേ​​​സ്ബു​​​ക്ക് പേ​​​ജി​​​ൽ വീ​​​ഡി​​​യോ പോ​​​സ്റ്റ് ചെ​​​യ്ത സാ​​​മു​​​വ​​​ൽ കൂ​​​ട​​​ൽ എ​​​ന്ന​​​യാ​​​ൾ​​​ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് വ​​​നി​​​താ ക​​​മ്മീ​​​ഷ​​​നി​​​ൽ പ​​​രാ​​​തി.

സ്വാ​​​ത​​​ന്ത്ര്യ​​​സ​​​മ​​​ര സേ​​​നാ​​​നി​​​യും ക​​​മ്യൂ​​​ണി​​​സ്റ്റ് നേ​​​താ​​​വും മു​​​ൻ​​​രാ​​​ജ്യ​​​സ​​​ഭാം​​​ഗ​​​വു​​​മാ​​​യ ഒ.​​​ജെ. ജോ​​​സ​​​ഫി​​​ന്‍റെ മ​​​ക​​​ൻ ലാ​​​ലു ജോ​​​സ​​​ഫ് ആ​​​ണ് വ​​​നി​​​താ​​​ക​​​മ്മീ​​​ഷ​​​ൻ അ​​​ധ്യ​​​ക്ഷ എം.​​​സി. ജോ​​​സ​​​ഫൈ​​​നും മ​​​റ്റ് അം​​​ഗ​​​ങ്ങ​​​ൾ​​​ക്കും പ​​​രാ​​​തി നി​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

വാ​മ​നാ​വ​താ​ര​ത്തെ​ക്കു​റി​ച്ചു​ള്ള ക​ന്യാ​സ്ത്രീ​യു​ടെ പ​രാ​മ​ർ​ശ​ത്തി​നു​ള്ള മ​റു​പ​ടി എ​ന്ന നി​ല​യി​ലു​ള്ള വീ​ഡി​യോ​യി​ൽ ക​ന്യാ​സ്ത്രീ​സ​മൂ​ഹ​ത്തെ ഒ​ന്നാ​കെ ആ​ക്ഷേ​പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നു പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. സാ​മു​വ​ൽ കൂ​ട​ലി​ന്‍റെ ഫേ​സ് ബു​ക്ക് പേ​ജി​ൽ വീ​ഡി​യോ ഇ​പ്പോ​ഴും ഉ​ണ്ടെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. വീ​ഡി​യോ​യു​ടെ ലി​ങ്കും പേ​ജി​ന്‍റെ ഫോ​ട്ടോ കോ​പ്പി പേ​സ്റ്റ് ചെ​യ്ത​തും പ​രാ​തി​ക്കൊ​പ്പം ന​ൽ​കി​യി​ട്ടു​ണ്ട്.

ത​​​ന്‍റെ കു​​​ടും​​​ബ​​​ത്തി​​​ൽ നി​​​ര​​​വ​​​ധി ക​​​ന്യാ​​​സ്ത്രീ​​​ക​​​ൾ ഉ​​​ണ്ടെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്ന പ​​​രാ​​​തി​​​ക്കാ​​​ര​​​ൻ, ഇ​​​വ​​​ർ​​​ക്കൊ​​​പ്പം ക്രി​​​സ്ത്യ​​​ൻ സ​​​ന്യാ​​​സി​​​നി സ​​​മൂ​​​ഹ​​​ത്തി​​​ൽ പെ​​​ട്ട രാ​​​ജ്യ​​​ത്തെ മു​​​ഴു​​​വ​​​ൻ ക​​​ന്യാ​​​സ്ത്രീ​​​ക​​​ളെ​​​യും അ​​​ശ്ലീ​​​ല​​​ഭാ​​​ഷ​​​യി​​​ൽ അ​​​വ​​​ഹേ​​​ളി​​​ക്കു​​​ക​​​യാ​​​ണു ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു. ഇ​​​തു സ്ത്രീ​​​ക​​​ൾ​​​ക്കെ​​​തി​​​രെ​​​യു​​​ള്ള അ​​​ധി​​​ക്ഷേ​​​പ​​​വും അ​​​ശ്ലീ​​​ല​​​ഭാ​​​ഷ​​​യോ​​​ടു കൂ​​​ടി​​​യ ആ​​​ക്ഷേ​​​പ​​​വു​​​മാ​​​യി ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്ക​​​ണം.


സ്ത്രീ​​​ക​​​ളെ അ​​​ധി​​​ക്ഷേ​​​പി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ൽ യു​​​ട്യൂ​​​ബി​​​ൽ വീ​​​ഡി​​​യോ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ച്ച വി​​​ജ​​​യ് പി. ​​​നാ​​​യ​​​ർ​​​ക്കെ​​​തി​​​രേ ഭാ​​​ഗ്യ​​​ല​​​ക്ഷ്മി​​​യും മ​​​റ്റു ര​​​ണ്ടു പേ​​​രും കൈ​​​ക്കൊ​​​ണ്ട ന​​​ട​​​പ​​​ടി​​​ക​​​ളെ ക​​​മ്മീ​​​ഷ​​​ൻ സ്വാ​​​ഗ​​​തം ചെ​​​യ്ത​​​താ​​​യി ശ്ര​​​ദ്ധ​​​യി​​​ൽ പെ​​​ട്ടെ​​​ന്നും സ്ത്രീ​​​ക​​​ൾ​​​ക്കു നേ​​​രെ​​​യു​​​ള്ള അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ൾ ചെ​​​റു​​​ക്കാ​​​ൻ വ​​​നി​​​താ ക​​​മ്മീ​​​ഷ​​​ൻ സ്വീ​​​ക​​​രി​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​ക​​​ൾ പ്ര​​​ശം​​​സ​​​നീ​​​യ​​​മാ​​​ണെ​​​ന്നും പ​​​രാ​​​തി​​​ക്കാ​​​ര​​​ൻ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.