നി​യ​മ​നാം​ഗീ​കാ​ര ഫ​യ​ലു​ക​ളി​ല്‍ തീ​ര്‍​പ്പ് ക​ല്പി​ക്കാൻ ഉ​ത്ത​ര​വ്
Thursday, October 1, 2020 12:57 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ളി​​​ലെ 2019-20 വ​​​രെ​​​യു​​​ള്ള നി​​​യ​​​മ​​​നാം​​​ഗീ​​​കാ​​​ര ഫ​​​യ​​​ലു​​​ക​​​ളി​​​ല്‍ അ​​​ടു​​​ത്ത മാ​​​സം ഏ​​​ഴി​​​നു​​​ള്ളി​​​ല്‍ തീ​​​ര്‍​പ്പു ക​​​ല്പി​​​ക്ക​​​ണ​​​മെ​​​ന്ന് വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് നി​​​ര്‍​ദേ​​​ശം. ഇ​​​ത് സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന്റെ ഉ​​​ത്ത​​​ര​​​വ് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പു​​​റ​​​ത്തി​​​റ​​​ങ്ങി.

നി​​​യ​​​മ​​​നാം​​​ഗീ​​​കാ​​​രം ന​​​ല്കു​​​ന്ന വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന്‍റെ സ​​​മ​​​ന്വ​​​യ സോ​​​ഫ്റ്റ്‌​​​വേ​​​റി​​​നു സാ​​​ങ്കേ​​​തി​​​ക പ്ര​​​ശ്നം എ​​​ന്നാ​​​യി​​​രു​​​ന്നു ക​​​ഴി​​​ഞ്ഞ ഒ​​​ന്‍​പ​​​തു മാ​​​സ​​​മാ​​​യി വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് പ​​​റ​​​ഞ്ഞി​​​രു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ അ​​​ധ്യ​​​യ​​​ന വ​​​ര്‍​ഷം വ​​​രെ​​യു​​​ള്ള നി​​​യ​​​മ​​​നാം​​​ഗീ​​​കാ​​​ര ഫ​​​യ​​​ലു​​​ക​​​ളി​​​ല്‍ തീ​​​ര്‍​പ്പ് ക​​​ല്പി​​​ക്കു​​​ന്ന​​​തി​​​ന് ജി​​​ല്ലാ, ഉ​​​പ​​​ജി​​​ല്ലാ വി​​​ദ്യാ​​​ഭ്യാ​​​സ ഓ​​​ഫീ​​​സ​​​ര്‍​മാ​​​ര്‍​ക്കാ​​​ണ് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് നി​​​ര്‍​ദേ​​​ശം ന​​​ല്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. സാ​​​ങ്കേ​​​തി​​​ക പ്ര​​​ശ്നം എ​​​ന്നു നി​​​സാ​​​ര​​​വ​​​ത്ക​​​രി​​​ച്ച്, മാ​​​സ​​​ങ്ങ​​​ളോ​​​ളം ത​​​ത്വ​​​ത്തി​​​ല്‍ നി​​​യ​​​മ​​​ന​​​നി​​​രോ​​​ധ​​​ന​​​മെ​​​ന്ന സ്ഥി​​​തി​​​വി​​​ശേ​​​ഷ​​​മാ​​​യി​​​രു​​​ന്നു ഈ ​​​മേ​​​ഖ​​​ല​​​യി​​​ല്‍. ജോ​​​ലി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​ച്ച അ​​​ധ്യാ​​​പ​​​ക​​​ര്‍​ക്ക് നി​​​യ​​​മ​​​നാം​​​ഗീ​​​കാ​​​രം ല​​​ഭി​​​ക്കാ​​​തെ വ​​​ന്ന​​​തോ​​​ടെ അ​​​വ​​​രും ഏ​​​റെ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.