ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി പോ​ലീ​സ്, ഇ​രു​ച​ക്ര​വാ​ഹ​ന​ത്തോ​ടൊ​പ്പം ഹെ​ല്‍​മ​റ്റ് അ​വ​കാ​ശം
ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി പോ​ലീ​സ്,  ഇ​രു​ച​ക്ര​വാ​ഹ​ന​ത്തോ​ടൊ​പ്പം   ഹെ​ല്‍​മ​റ്റ് അ​വ​കാ​ശം
Wednesday, September 30, 2020 12:47 AM IST
കോ​​​ഴി​​​ക്കോ​​​ട്: പു​​​തി​​​യ ഇ​​​രു​​​ച​​​ക്ര​​​വാ​​​ഹ​​​നം വാ​​​ങ്ങു​​​ന്ന​​​വ​​​ര്‍ ഹെ​​​ല്‍​മ​​​റ്റ് ഉ​​​ള്‍​പ്പെ​​​ടെ ചോ​​​ദി​​​ച്ച് വാ​​​ങ്ങ​​​ണ​​​മെ​​​ന്ന് കേ​​​ര​​​ള പോ​​​ലീ​​​സ്. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ബോ​​​ധ​​​വ​​​ത്ക​​​ര​​​ണം ന​​​ട​​​ത്തു​​​ന്നു​​​ണ്ടെ​​​ന്നും പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

ന​​​മ്പ​​​ര്‍ പ്ലേ​​​റ്റ്, സാ​​​രി ഗാ​​​ര്‍​ഡ്, റി​​​യ​​​ര്‍ വ്യൂ ​​​മി​​​റ​​​ർ, പി​​​ന്‍​സീ​​​റ്റ് യാ​​​ത്ര​​​ക്കാ​​​ര്‍​ക്കു​​​ള്ള കൈ​​​പ്പി​​​ടി എ​​​ന്നി​​​വ വാ​​​ഹ​​​ന​​​ഡീ​​​ല​​​ര്‍ സൗ​​​ജ​​​ന്യ​​​മാ​​​യി ന​​​ല്‍​ക​​​ണ​​​മെ​​​ന്ന ച​​​ട്ടം പാ​​​ലി​​​ക്കാ​​​ത്ത ഡീ​​​ല​​​ര്‍​മാ​​​ര്‍​ക്കെ​​​തി​​​രെ ആ​​​ര്‍​ടി​​​ഒക്കു ​​​പ​​​രാ​​​തി ന​​​ല്‍​കാ​​​വു​​​ന്ന​​​താ​​​ണ്.

2016 ഏ​​​പ്രി​​​ല്‍ മു​​​ത​​​ല്‍ത​​​ന്നെ കേ​​​ര​​​ള​​​ത്തി​​​ല്‍ വി​​​ല്‍​ക്കു​​​ന്ന ഇ​​​രു​​​ച​​​ക്ര വാ​​​ഹ​​​ന​​​ങ്ങ​​​ളോ​​​ടൊ​​​പ്പം നി​​​ര്‍​മാ​​​താ​​​ക്ക​​​ള്‍ ഹെ​​​ല്‍​മ​​​റ്റും വി​​​ല ഈ​​​ടാ​​​ക്കാ​​​തെ ന​​​ല്‍​കു​​​ന്നു​​​ണ്ടെ​​​ന്ന് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തി​​​യ​​​തി​​​നു ശേ​​​ഷം മാ​​​ത്രം പ്ര​​​സ്തു​​​ത വാ​​​ഹ​​​നം ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തു ന​​​ല്‍​കി​​​യാ​​​ല്‍ മ​​​തി​​​യെ​​​ന്ന് ട്രാ​​​ന്‍​സ്പോ​​​ര്‍​ട്ട് ക​​​മ്മീ​​​ഷ​​​ണ​​​ര്‍ സ​​​ര്‍​ക്കു​​​ല​​​ര്‍ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​പ്ര​​​കാ​​​രം പ്ര​​​വ​​​ര്‍​ത്തി​​​ക്കാ​​​ത്ത വാ​​​ഹ​​​ന​​​ഡീ​​​ല​​​ര്‍​മാ​​​രു​​​ടെ ട്രേ​​​ഡ് സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് റ​​​ദ്ദ് ചെ​​​യ്യാ​​​ന്‍ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും. ഇ​​​തി​​​നു പ്ര​​​ത്യേ​​​കം വി​​​ല​ ഈ​​​ടാ​​​ക്ക​​​രു​​​തെ​​​ന്നു നി​​​ര്‍​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും കേ​​​ര​​​ള പോ​​​ലീ​​​സ് ഔ​​​ദ്യോ​​​ഗി​​​ക ഫേ​​​സ്ബു​​​ക്ക് പേ​​​ജി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.