ബിഎസ്‌സി നഴ്സിംഗിന് ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കണം
Wednesday, September 30, 2020 12:23 AM IST
കോ​ട്ട​യം: ബി​എ​സ്‌​സി ന​ഴ്സിം​ഗ് ആ​ൻ​ഡ് പാ​രാ​മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന​ത്തി​ന് സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന സം​വ​രേ​ണ​ത​ര വി​ഭാ​ഗ​ക്കാ​ർ​ക്കു​ള്ള ഇ​ഡബ്ല്യുഎ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​മ​ർ​പ്പി​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം വേ​ണ​മെ​ന്ന് ആ​വ​ശ്യം. ഇ​ന്ന​ലെ അ​ഞ്ചു​വ​രെ​യാ​യി​രു​ന്നു സ​മ​യ​ം.

എ​ന്നാ​ൽ പ​ല​ർ​ക്കും ഇ​തി​ന​കം സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​മ​ർ​പ്പി​ക്കാ​നാ​യി​ട്ടി​ല്ലെ​ന്നാ​ണ് പ​രാ​തി ഉ​യ​രു​ന്ന​ത്. എ​ൻ​ജി​നി​യ​റിം​ഗ് / ആ​ർ​കി​ടെ​ക്ച​ർ/ ഫാ​ർ​മ​സി/ മെ​ഡി​ക്ക​ൽ/ മെ​ഡി​ക്ക​ല​നു​ബ​ന്ധ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് വൈ​കു​ന്നേ​രം നാ​ലു​വ​രെ സ​മ​യ​പ​രി​ധി നീ​ട്ടി​ന​ൽ​കി​യെ​ങ്കി​ലും ബി​എ​സ്‌​സി ന​ഴ്സിം​ഗ് ആ​ൻ​ഡ് പാ​രാ​മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന​ത്തി​ന് സ​മ​യ​പ​രി​ധി നീ​ട്ടി​യി​ട്ടി​ല്ല.


കോ​വി​ഡ് ഭീ​തി​യി​ൽ പ​ല അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ലും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ അ​പ്‌​ലോ​ഡ് ചെ​യ്യാ​ൻ ബു​ദ്ധി​മു​ട്ട​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. അ​തി​നാ​ൽ കൂ​ടു​ത​ൽ സ​മ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.