സി.എഫ്. തോമസ് അന്തരിച്ചു
Monday, September 28, 2020 1:37 AM IST
ച​ങ്ങ​നാ​ശേ​രി: മു​ൻ മ​ന്ത്രി​യു​ം കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം മു​ൻ ചെ​യ​ർ​മാ​നും 40 വ​ർ​ഷം തു​ട​ർ​ച്ച​യാ​യി ച​ങ്ങ​നാ​ശേ​രി എം​എ​ൽ​എ​യു​മാ​യ സി.​എ​ഫ്. തോ​മ​സ് അ​ന്ത​രി​ച്ചു. 81 വ​യ​സാ​യി​രു​ന്നു. ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി അ​ർ​ബു​ദ രോ​ഗ​ബാ​ധ​യെ തു​ട​ർ​ന്ന് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ 9.59ന് ​തി​രു​വ​ല്ല ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു വി​യോ​ഗം.

ഇ​ന്നു രാ​വി​ലെ 11ന് ​ച​ങ്ങ​നാ​ശേ​രി​യി​ലെ വ​സ​തി​യി​ൽ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ സം​സ്കാ​ര​ശു​ശ്രൂ​ഷ​ക​ൾ ആ​രം​ഭി​ക്കും. 11.30 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​വ​രെ മൃ​ത​ദേ​ഹം ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് മേ​രീ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ൻ പ​ള്ളി പാ​രി​ഷ്ഹാ​ളി​ൽ പൊ​തു​ദ​ർ​ശ​നം. മൂ​ന്നി​ന് സീ​റോ​മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി, ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം എ​ന്നി​വ​ർ സം​സ്കാ​ര​ശു​ശ്രൂ​ഷ​ക​ൾ​ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ക്കും. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പൂ​ർ​ണ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ​യാ​യി​രി​ക്കും സം​സ്കാ​രം.

പ​ഠ​ന​കാ​ല​ത്ത് ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സി​ലൂ​ടെ​യാ​യി​രു​ന്നു സി.​എ​ഫ്. തോ​മ​സി​ന്‍റെ രാ​ഷ്‌​ട്രീ​യ പ്ര​വേ​ശം. ഒ​ന്പ​തു​ ത​വ​ണ നി​യ​മ​സ​ഭ​യി​ലെ​ത്തി​യ അ​ദ്ദേ​ഹം 2001- 2006 കാലത്ത് എ.​കെ. ആ​ന്‍റ​ണി, ഉ​മ്മ​ൻ ചാ​ണ്ടി എ​ന്നി​വ​രു​ടെ മ​ന്ത്രി​സ​ഭ​കളിൽ ഗ്രാ​മ​വി​ക​സ​ന, ര​ജി​സ്ട്രേ​ഷ​ൻ മ​ന്ത്രി​യാ​യി​രു​ന്നു. കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യാ​യി​രി​ക്കെ കേ​ര​ള കോ​ണ്‍​ഗ്ര​സ് സ്ഥാ​പി​ത​മാ​യ 1964ൽ​ത​ന്നെ പാ​ർ​ട്ടി അം​ഗ​വും തു​ട​ർ​ന്ന് ച​ങ്ങ​നാ​ശേ​രി നി​യോ​ജ​ക​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യു​മാ​യി.


ച​ങ്ങ​നാ​ശേ​രി ചെ​ന്നി​ക്ക​ര സി.​ടി. ഫ്രാ​ൻ​സി​സി​ന്‍റെ​യും അ​ന്ന​മ്മ​യു​ടെ​യും മ​ക​നാ​യി1939 ജൂ​ലൈ 30ന് ​ജ​ന​നം. എ​സ്ബി കോ​ള​ജി​ൽനി​ന്നു ഫി​സി​ക്സി​ൽ ബി​രു​ദ​വും എ​ൻ​എ​സ്എ​സ് ട്രെ​യി​നിം​ഗ് കോ​ള​ജി​ൽനി​ന്ന് ബി​എ​ഡും നേ​ടി. 1962ൽ ​ച​ന്പ​ക്കു​ളം സെ​ന്‍റ് മേ​രീസ് സ്കൂ​ളി​ലും തു​ട​ർ​ന്ന് ച​ങ്ങ​നാ​ശേ​രി എ​സ്ബി സ്കൂ​ളി​ലും അ​ധ്യാ​പ​ക​നാ​യി. 1980ൽ ​എം​എ​ൽ​എ​യാ​കും വ​രെ 18 വ​ർ​ഷം അ​ധ്യാ​പ​ക​നാ​യി​രു​ന്നു.

1980ലാ​ണ് സി.​എ​ഫ്. തോ​മ​സ് ആദ്യമായി നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്. കേ​ര​ള​കോ​ണ്‍​ഗ്ര​സ്- എം ​ജോ​സ​ഫ് വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​നാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രി​ക​യാ​യി​രു​ന്നു. കെ​സി​എ​സ്എ​ൽ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത പാ​സ്റ്റ​റൽ കൗ​ൺ​സി​ൽ അം​ഗ​മാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

ഭാ​ര്യ കു​ഞ്ഞ​മ്മ മ​ങ്കൊ​ന്പ് പ​രു​വ​പ്പ​റ​ന്പി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: സൈ​ജു, സി​നി (കോ​ട്ട​യം), അ​നു (മ​നോ​ര​മ ന്യൂ​സ്). മ​രു​മ​ക്ക​ൾ: ലീ​ന (​അ​ധ്യാ​പി​ക, സെ​ന്‍റ് തെ​രേ​സാ​സ് ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, വാ​ഴ​പ്പ​ള്ളി), ബോ​ബി വ​ല്യാ​ത്ത് (ബീ​നാ ട്രാ​വ​ൽ​സ്, കോ​ട്ട​യം), മ​നു കു​ഴി​യാം​പ്ലാ​വി​ൽ (മ​നോ​ര​മ, കൊ​ച്ചി). ച​ങ്ങ​നാ​ശേ​രി ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ സാ​ജ​ൻ ഫ്രാ​ൻ​സി​സ് സ​ഹോ​ദ​ര​നാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.