അ​വ​കാ​ശ​ങ്ങ​ൾ നി​ഷേ​ധി​ക്കു​ന്ന​ത് ഭ​ര​ണ​ഘ​ട​നാ​ലം​ഘ​നം: ജ​സ്റ്റീസ് ഏ​ബ്ര​ഹാം മാ​ത്യു
Monday, September 28, 2020 12:45 AM IST
കോ​​​​ട്ട​​​​യം: പൗ​​​​ര​​ന്മാ​​​​രു​​​​ടെ​​ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ ഭ​​​​ര​​​​ണ​​​​ക​​​​ർ​​​​ത്താ​​​​ക്ക​​​​ൾ നി​​​​ഷേ​​​​ധി​​​​ക്കു​​​​ന്ന​​​​ത് ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ ലം​​​​ഘ​​​​ന​​​​മാ​​​​ണെ​​​​ന്ന് ജ​​​​സ്റ്റി​​​​സ് ഏബ്ര​​​​ഹാം മാ​​​​ത്യു അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടു. ഒ​​​​രാ​​​​ൾ​​​​ക്ക് അ​​​​ർ​​​​ഹി​​​​ക്കു​​​​ന്ന സ​​​​മ​​​​യ​​​​ത്ത് ന​​​​ൽ​​​​കു​​​​ന്ന​​​​താ​​​​ണ് നീ​​​​തി എ​​​​ന്നും അ​​​​ദ്ദേ​​​​ഹം അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടു.

കെസി​​​​ബി​​​​സി എ​​​​സ്‌സി, എ​​​​സ്ടി/​​​​ബിസി ക​​​​മ്മീ​​​​ഷ​​​​ന്‍റെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ കോ​​​​ട്ട​​​​യം ആ​​​​മോ​​​​സ് സെ​​​​ന്‍റ​​​​റി​​​​ൽ ന​​​​ട​​​​ന്ന ജ​​​​സ്റ്റീ​​​​സ് സ​​​​ണ്‍​ഡേ ആ​​​​ച​​​​ര​​​​ണ സ​​​​മ്മേ​​​​ള​​​​നം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്ത് സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

ഡിസി​​​​എംഎ​​​​സ് സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ജയിം​​​​സ് ഇ​​​​ല​​​​വു​​​​ങ്ക​​​​ൽ അ​​​​ദ്ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ ബി​​​​ഷ​​​​പ് മാർ ജേ​​​​ക്ക​​​​ബ് മു​​​​രി​​​​ക്ക​​​​ൻ ആ​​​​മു​​​​ഖ​​​​സ​​​​ന്ദേ​​​​ശ​​​​വും ക​​​​മ്മീ​​​​ഷ​​​​ൻ വൈ​​​​സ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ ബി​​​​ഷ​​​​പ് യൂ​​​​ഹാ​​​​നോ​​​​ൻ മാ​​​​ർ തി​​​​യോ​​​​ഡോ​​​​ഷ്യ​​​​സ് മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണ​​​​വും വൈ​​​​സ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ ബി​​​​ഷ​​​​പ് ഡോ.​​ സെ​​​​ൽ​​​​വി​​​​സ്റ്റ​​​​ർ പൊ​​​​ന്നു​​​​മു​​​​ത്ത​​​​ൻ അ​​​​നു​​​​ഗ്ര​​​​ഹ​​​​പ്ര​​​​ഭാ​​​​ഷ​​​​ണ​​​​വും ന​​​​ട​​​​ത്തി. സം​​​​സ്ഥാ​​​​ന ഡ​​​​യ​​​​റ​​​​ക്ട​​​​ർ റ​​​​വ. ഫാ. ​​​​ഡി. ഷാ​​​​ജ്കു​​​​മാ​​​​ർ, ഫാ. ​​​​ജേ​​​​ക്ക​​​​ബ് മാ​​​​വു​​​​ങ്ക​​​​ൽ, എ​​​​ൻ. ദേ​​​​വ​​​​ദാ​​​​സ്, ആ​​​​ഷ്‌ലി വ​​​​ർഗീ​​​​സ്, ടി.​​​​ജെ. ഏ​​​​ബ്ര​​​​ഹാം, ജ​​​​സ്റ്റി​​​​ൻ മാ​​​​ത്യു എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു. സം​​​​സ്ഥാ​​​​ന​​​​ത​​​​ല​​​​ത്തി​​​​ൽ അ​​​​വാ​​​​ർ​​​​ഡു​​​​ക​​​​ൾ നേ​​​​ടി​​​​യ​​​​വ​​​​ർ, യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി ത​​​​ല​​​​ത്തി​​​​ൽ അ​​​​വാ​​​​ർ​​​​ഡു​​​​ക​​​​ൾ നേ​​​​ടി​​​​യ​​​​വ​​​​ർ, പ്ര​​​​ബ​​​​ന്ധ മ​​​​ത്സ​​​​ര​​​​വി​​​​ജ​​​​യി​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​ർ​​​​ക്ക് ചെ​​​​യ​​​​ർ​​​​മാ​​​​ൻ മാ​​​​ർ ജേ​​​​ക്ക​​​​ബ് മു​​​​രി​​​​ക്ക​​​​ൻ സ​​​​മ്മാ​​​​ന​​​​ങ്ങ​​​​ൾ വി​​​​ത​​​​ര​​​​ണം ചെ​​​​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.